ലൈഫ് മിഷൻ കോഴക്കേസ്: എം ശിവശങ്കറിന് ജാമ്യം

  • IndiaGlitz, [Friday,August 04 2023]

ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യം ലഭിച്ച മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ജയിൽ മോചിതനായി. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി നൽകിയ ജാമ്യ അപേക്ഷയിലാണ് സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് രണ്ട് മാസത്തേക്ക് ജാമ്യം അനുവദിച്ചത്. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് ജാമ്യം. ജയിലിൽ നിന്നും ചികിത്സയ്ക്കായി കൊണ്ട് പോകാൻ ശിവശങ്കറിന്‍റെ കുടുംബം എത്തിയിരുന്നു.

അന്വേഷണത്തിൽ ഇടപെടാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, ജാമ്യ കാലയളവിൽ തൻ്റെ വീടിനും, ആശുപത്രിക്കും, ആശുപ്രതി പരിസരത്തും മാത്രമേ പോകാൻ പാടുളളൂ എന്നത് അടക്കമുള്ള നിയന്ത്രണങ്ങൾ നിർദേശിച്ചു കൊണ്ടാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കസ്റ്റഡിയിൽ നിന്നു കൊണ്ട് തന്നെ ശസ്ത്രക്രിയ ആകാം എന്ന ഇ ഡി വാദം കോടതി തള്ളിയാണ് ജാമ്യം നൽകിയത്. ശസ്ത്രക്രിയയ്ക്ക് ശേഷവും ചികിത്സ വേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ട് മാസത്തെ ജാമ്യം കോടതി നല്കിയത്. ഫെബ്രുവരി 14 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതു മുതൽ ലൈഫ് മിഷൻ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവശങ്കർ കസ്റ്റഡിയിലായിരുന്നു.

More News

നടൻ കൈലാസ് നാഥൻ അന്തരിച്ചു; സംസ്കാരം ഇന്ന് ഉച്ചക്ക്

നടൻ കൈലാസ് നാഥൻ അന്തരിച്ചു; സംസ്കാരം ഇന്ന് ഉച്ചക്ക്

അപ്പാനി ശരത് നായകനായെത്തുന്ന 'പോയിന്റ് റേഞ്ച്' ആഗസ്ത് 18 മുതൽ തിയേറ്ററുകളിൽ

അപ്പാനി ശരത് നായകനായെത്തുന്ന 'പോയിന്റ് റേഞ്ച്' ആഗസ്ത് 18 മുതൽ തിയേറ്ററുകളിൽ

ജലധാര പമ്പ് സെറ്റ് - സിന്‍സ് 1962'' ട്രെയിലർ റിലീസ് ചെയ്തു

"ജലധാര പമ്പ് സെറ്റ് - സിന്‍സ് 1962'' ട്രെയിലർ റിലീസ് ചെയ്തു

'കൊറോണ ധവാൻ': പുതിയ വീഡിയോ സോങ്ങ് പുറത്തിറങ്ങി

'കൊറോണ ധവാൻ': പുതിയ വീഡിയോ സോങ്ങ് പുറത്തിറങ്ങി

രാം പൊതിനേനിയും ശ്രീലീലയും ഒരുമിക്കുന്ന 'സ്കന്ദ' റിലീസിനൊരുങ്ങുന്നു

രാം പൊതിനേനിയും ശ്രീലീലയും ഒരുമിക്കുന്ന 'സ്കന്ദ' റിലീസിനൊരുങ്ങുന്നു