ലൈഫ് മിഷന്: 20,073 വീടുകളുടെ താക്കോല്‍ മുഖ്യമന്ത്രി ഇന്ന് കൈമാറും
Send us your feedback to audioarticles@vaarta.com
സര്‍ക്കാരിൻ്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കിയ 20,073 വീടുകളുടെ താക്കോല്‍ കൈമാറ്റം ഇന്നു നടത്തും. ലൈഫ് 2020 പട്ടികയിൽ ഉള്‍പ്പെട്ട ഉപഭോക്താക്കളുമായി കരാര്‍ ഒപ്പുവെക്കുന്ന ചടങ്ങും ഇതോടൊപ്പം നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. ലൈഫ് ഭവന പദ്ധതിയിലൂടെ ഇതുവരെ സംസ്ഥാനത്ത് 3,42,156 വീടുകളാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് സമര്‍പ്പിച്ചത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,06,000 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാൻ ആണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ ഇക്കഴിഞ്ഞ മാർച്ച് 31 വരെ 54,648 വീടുകളുടെ നിർമ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ 67,000 ലധികം വീടുകള്‍ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി ‘മനസോടിത്തിരി മണ്ണ്’ ക്യാമ്പയിനിലൂടെ ഇതുവരെ 23.50 ഏക്കര്‍ സ്ഥലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 12.32 ഏക്കര്‍ ഭൂമിയുടെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തീകരിച്ച് അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് കൈമാറി.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments