ലൈഫ് മിഷൻ കേസ്: എംഎ യൂസഫ് അലി 16 ന് ചോദ്യം ചെയ്യലിന് ഹാജരാകണം
- IndiaGlitz, [Tuesday,March 14 2023]
മാർച്ച് 16 ന് ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് യൂസഫ് അലിക്ക് ഇഡി നോട്ടീസ് നൽകിയതായി റിപ്പോർട്ട് പുറത്തു വന്നു. മാർച്ച് ഒന്നിന് ഹാജരാകാൻ യൂസഫ് അലിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് യൂ എ ഈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയുമായി നടത്തിയ 300 കോടി രൂപയുടെ ഇടപാടിൻ്റെ പശ്ചാത്തലത്തിലാണ് നോട്ടീസ്. യൂസഫലി തന്നെ അപകടപ്പെടുത്താൻ ശ്രമിക്കുമെന്ന് വിജേഷ് പിള്ള പറഞ്ഞതായാണ് സ്വപ്ന ആരോപിച്ചത്. നോർക്കയിൽ തന്നെ നിയമിക്കാനുള്ള നീക്കത്തിന് തടയിട്ടത് യൂസഫലിയായിരുന്നു എന്ന് സ്വപ്ന നേരത്തെ ആരോപിച്ചിട്ടുണ്ട്. അതേ സമയം ലൈഫ് മിഷൻ വിഷയത്തിൽ എം.എ.യൂസഫലിക്ക് ഇ.ഡി നോട്ടീസ് അയച്ചുവെന്ന വാർത്തയിൽ പ്രതികരിക്കുകയുണ്ടായി. സോഷ്യൽ മീഡിയ ആരോപണങ്ങളിൽ ഭയമില്ല. 65000 പേർ ജോലി ചെയ്യുന്ന സ്ഥാപനമാണ് ലുലു. 310 കോടി രൂപ ഇന്ത്യക്ക് പുറത്ത് ശമ്പളം കൊടുക്കുന്ന സ്ഥാപനവുമാണ് ലുലു എന്നും പാവപ്പെട്ടവരോടൊപ്പമാണെന്നും പല വിഷയങ്ങളിലും പ്രതികരണം അർഹിക്കുന്നില്ലയെന്നുമാണ് അദ്ദേഹം പറഞ്ഞത്.