ലൈഫ് മിഷന്‍ കേസ്; പ്രതികളുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി
Send us your feedback to audioarticles@vaarta.com
ലൈഫ് മിഷൻ കള്ളപ്പണ കേസിൽ പ്രതികളുടെ 5.38 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. ഏഴാം പ്രതി യുണിടാക്ക് എംഡി സന്തോഷ് ഈപ്പൻ്റെ വീടും സ്വത്തും രണ്ടാം പ്രതി സ്വപ്ന സുരേഷിൻ്റെ ബാങ്ക് നിക്ഷേപവുമാണ് കണ്ടുകെട്ടി മരവിപ്പിച്ചിട്ടുള്ളത്. ലൈഫ് മിഷൻ പദ്ധതി ഇടപാടുമായി ബന്ധപ്പെട്ട് കോഴയായി കോടികൾ കൈമാറ്റം ചെയ്യപ്പെട്ടു എന്നാണ് കേസ്.
പ്രളയ ബാധിതർക്ക് വീട് നിർമ്മിക്കാനുളള പദ്ധതിയിൽ കോഴയായി കോടികൾ വാങ്ങിയെന്ന ആരോപണമാണ് ഇഡി അന്വേഷിക്കുന്നത്. പദ്ധതിക്ക് വേണ്ടി യുഎഇ റെഡ് ക്രസന്റ് നൽകിയ 19 കോടിയിൽ 4.5 കോടി കമ്മീഷൻ നൽകിയെന്ന് സന്തോഷ് ഈപ്പൻ നേരത്തെ മൊഴി നൽകിയിരുന്നു. ഇട നിലക്കാരിയായ സ്വപ്‌ന സുരേഷിനും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കരനും ഇതില്‍ ഒരുകോടി രൂപ കിട്ടി. ഈ ഒരു കോടി രൂപ പിന്നീട് ശിവശങ്കരൻ്റെ ബാങ്ക് ലോക്കറില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തു.
Follow us on Google News and stay updated with the latest!
Comments
- logoutLogout