ലൈഫ് മിഷൻ കേസ്: ഒന്നാം പ്രതി ശിവശങ്കർ, രണ്ടാം പ്രതി സ്വപ്ന സുരേഷ്
Send us your feedback to audioarticles@vaarta.com
ലൈഫ് മിഷൻ കോഴക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്തിമ കുറ്റപത്രം സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഒന്നാം പ്രതിയും സ്വപ്‌നാ സുരേഷ് കേസിലെ രണ്ടാം പ്രതിയുമായാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ആകെ 11 പ്രതികളാണ് ഉള്ളത്. കേസിൽ യൂണിടാക് എംഡി സന്തോഷ് ഈപ്പനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലൈഫ് മിഷൻ അഴിമതി കേസിൻ്റെ മുഖ്യ സൂത്രധാരൻ ശിവശങ്കർ ആണെന്നും കള്ളപ്പണ ഇടപാടാണെന്ന് അറിഞ്ഞു കൊണ്ടാണ് കോഴ കൈപ്പറ്റിയതെന്നുമാണ് കഴിഞ്ഞ ദിവസം സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. തൻ്റെ ഉന്നത സ്വാധീനം ഇടപാടുകൾക്ക് മറയാക്കാൻ ഉപയോഗിച്ചെന്നും റിപ്പോർട്ടിൽ ഉള്ളതായി സൂചനയുണ്ട്. എം ശിവശങ്കറിനേയും സന്തോഷ് ഈപ്പനേയും മാത്രമാണ് കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മറ്റെല്ലാവരെയും അറസ്റ്റില്‍ നിന്ന് ഒഴിവാക്കി ക്കൊണ്ടുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
Follow us on Google News and stay updated with the latest!
Comments