ലൈഫ് മിഷൻ കോഴ കേസ്: ആറ് കോടി ഇടപാടിൻ്റെ തെളിവുകളുണ്ടെന്ന് സ്വപ്‍ന സുരേഷ്

  • IndiaGlitz, [Monday,January 23 2023]

ലൈഫ് മിഷൻ വിഷയത്തിൽ ആറ് കോടി രൂപയുടെ കോഴ ഇടപാട് നടന്നിട്ടുണ്ടെന്നും തൻ്റെ കൈയിൽ അതിൻ്റെ തെളിവുകളുണ്ടെന്നും സ്വപ്ന സുരേഷ് ആവർത്തിച്ചു പറഞ്ഞു. തെളിവുകൾ ഇ ഡിക്ക് കൈമാറുമെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. ലൈഫ് മിഷൻ കേസിലും സ്വർണ്ണക്കടത്ത് കേസിലും ബന്ധമുള്ള എല്ലാ പ്രതികളും പുറത്തു വരുമെന്നും ഇനിയും തൻ്റെ പക്കൽ കൂടുതൽ തെളിവുകൾ ഉണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു. എന്നാൽ അന്വേഷണത്തിനിടെ ഉദ്യോഗസ്ഥർ ശേഖരിച്ച തെളിവുകൾ എത്രമാത്രം അട്ടിമറിക്കപ്പെട്ടു എന്ന് അറിയില്ലെന്നും സ്വപ്ന പറഞ്ഞു. അതേസമയം ലൈഫ് മിഷനിൽ ശിവശങ്കറിന് കൈക്കൂലി പണം ലഭിച്ച കാര്യം തനിക്കറിയാമെന്നും ഇക്കാര്യത്തിൽ തെളിവുകൾ അന്വേഷണ സംഘത്തിന് നൽകുമെന്നും കേസിലെ മറ്റൊരു പ്രതിയായ പി.ആര്‍ സരിത്ത് വ്യക്തമാക്കി. ലൈഫ് മിഷൻ കോഴക്കേസില്‍ പ്രതികളായ സ്വപ്‍ന സുരേഷ്, സരിത്, സന്ദീപ് എന്നിവര്‍ക്ക് ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് മൂന്നുപേരും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ആണ് സ്വപ്നയും സരിത്തും ഇ ഡിക്ക് മുന്നിൽ ഹാജരായത്.