'എൽ ജി എം': ഓഡിയോ-ട്രെയിലർ ലോഞ്ച് ധോണി, സാക്ഷി ധോണി നിർവ്വഹിച്ചു

  • IndiaGlitz, [Wednesday,July 12 2023]

ധോണി എന്റർടൈൻമെന്റസിൻ്റെ ബാനറിൽ ധോണിയും ഭാര്യ സാക്ഷി ധോണിയും ചേർന്ന് നിർമിക്കുന്ന ചിത്രം എൽ ജി എം ഓഡിയോ, ട്രെയിലർ ലോഞ്ച് തിങ്കളാഴ്ച ചെന്നൈ ലീല പാലസിൽ നടന്നു. രമേശ് തമിഴ്മണി സംവിധാനം ചെയ്യുന്ന ഫൺ ഫാമിലി എന്റർടെയിനർ ചിത്രത്തിൽ ഹരീഷ് കല്യാൺ, ഇവാന,നാദിയ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിൻ്റെ സംഗീതം ഒരുക്കുന്നതും രമേശ് തമിഴ്മണിയാണ്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ധോണി തന്നെയാണ് തൻ്റെ ഫേസ്ബുക്ക് അ‌ക്കൗണ്ടിലൂടെ പങ്കുവെച്ചത്.

ചിത്രത്തിൻ്റെ ട്രെയിലര്‍ ലോഞ്ചില്‍ ചെന്നൈയുമായുള്ള സ്‌നേഹം തുറന്നു പറഞ്ഞ് മഹേന്ദ്ര സിംഗ് ധോണി. ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ചെന്നൈ പിന്നീട് തനിക്ക് ഏറ്റവും പ്രിയപ്പെട്ട നഗരമായി മാറിയെന്ന് ധോണി പറഞ്ഞു. ടെസ്റ്റിലെ തൻ്റെ ഉയര്‍ന്ന സ്‌കോറും ചെന്നൈയിലാണ്. ഇപ്പോഴിതാ തൻ്റെ ആദ്യ ചിത്രം ലോഞ്ച് ചെയ്യുന്നതും ചെന്നൈയിലാണ്. ചെന്നൈ തനിക്ക് വളരെ പ്രധാനപ്പെട്ട നഗരമാണ്. തമിഴ്നാടിനോടുള്ള ആത്മബന്ധം കാരണമാണ് ആദ്യ ചിത്രം തമിഴില്‍ തന്നെ നിര്‍മിച്ചതെന്നും താരം വെളിപ്പെടുത്തി. ഞങ്ങൾ ഈ ചിത്രം തമിഴിൽ നിർമ്മിക്കാൻ തിരഞ്ഞെടുത്തത് ധോണി കാരണമാണ്. ഇത് ഞങ്ങളുടെ ആദ്യ സിനിമയായതിനാൽ തമിഴിൽ ചെയ്യാൻ ഞങ്ങൾ ആഗ്രഹിച്ചു. ഈ സിനിമയ്ക്ക് മാത്രമല്ല, ബാക്കിയുള്ള പ്രോജക്റ്റുകൾക്കും ഞങ്ങൾക്ക് ഇതുപോലൊരു തുടക്കം ആവശ്യമാണ്. അങ്ങനെയുള്ള തുടക്കം ലഭിക്കാൻ ഏറ്റവും നല്ല സ്ഥലമാണ് ചെന്നൈ. എന്ന് സാക്ഷി ധോണി പറഞ്ഞു. കോമഡി ഫാമിലി എന്റർടെയിനർ ജോണറിലാണ് ചിത്രം എത്തുന്നത്.