കത്തു വിവാദം: അന്വേഷണം നടത്താതെ ക്രൈംബ്രാഞ്ച്
- IndiaGlitz, [Thursday,December 22 2022]
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ്റെ പേരിലെ കത്തില്‍ കേസെടുത്ത് ഒരുമാസമായിട്ടും കാര്യമായി അന്വേഷണം നടത്താതെ ക്രൈംബ്രാഞ്ച്. മേയര്‍ ആര്യാ രാജേന്ദ്രന്‍ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെഴുതിയതെന്ന് പറയപ്പെടുന്ന ഒരു കത്ത് നാടെങ്ങും പ്രചരിച്ചിരുന്നു. കത്ത് എഴുതിയിട്ടില്ലന്ന് മേയറും കത്ത് കിട്ടിയിട്ടില്ലെന്ന് ജില്ലാ സെക്രട്ടറിയും ആവർത്തിച്ചു പറഞ്ഞു. എന്നാൽ ഈ കത്ത് എവിടെ നിന്ന് വന്നുവെന്നത് അറിയാൻ സാധിച്ചിട്ടില്ല. മേയറുടെയും ഓഫീസിലെ ജീവനക്കാരുടെയും മൊഴിയെടുത്ത് കത്ത് വ്യാജമെന്ന നിഗമനത്തിലെത്തിയതല്ലാതെ മറ്റൊന്നും ക്രൈംബ്രാഞ്ച് ചെയ്തിട്ടില്ല. ഇതിൻ്റെ പേരിലുള്ള പ്രതിഷേധം തുടരുമ്പോഴും ക്രൈംബ്രാഞ്ച് അന്വേഷണത്തിൻ്റെ പേരില്‍ സിബിഐ, വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് തടയിടുകയും ചെയ്തതോടെ കത്തിലെ നിജസ്ഥിതി അറിയാനുള്ള അന്വേഷണം തീർത്തും മന്ദഗതിയിലായി.