വിജയ്‌യുടെ പിറന്നാൾ ദിനത്തിൽ 'ലിയോ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
Send us your feedback to audioarticles@vaarta.com
ലോകേഷ് കനകരാജ് ചിത്രം 'ലിയോ' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നായകൻ വിജയ് യുടെ പിറന്നാൾ ദിനത്തിൽ റിലീസായി. നടൻ വിജയുടെ പിറന്നാൾ ആഘോഷമാക്കുകയാണ് ലിയോ സിനിമയുടെ അണിയറ പ്രവർത്തകരുടെ ലക്ഷ്യം. ലോകമെമ്പാടുമുള്ള ദളപതി വിജയ് ഫാൻസിന് വിജയ്‌യുടെ 49-ാമത് ജന്മനാൾ ആഘോഷത്തിനു ഭാഗമാകാൻ ലിയോ ടീമും ചേരുകയാണ്. കൈയ്യിൽ രക്തം പുരണ്ട ചുറ്റികയുമായി അലറുന്ന വിജയിയെ ആണ് പോസ്റ്ററിൽ കാണാനാവുക. ഒരു ചെന്നായയേയും പോസ്റ്ററിൽ കാണാനാകും.
ഫസ്റ്റ് ലുക്ക് പുറത്തു വന്ന് നിമിഷ നേരങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ലിയോ പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ പല തരത്തിലുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ നടന്നു. ജനപ്രിയ സീരീസായ ഗെയിം ഓഫ് ത്രോൺസുമായിട്ടാണ് പലരും ഇതിനെ താരതമ്യം ചെയ്യുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഒക്ടോബർ 19-ന് ലിയോ ലോകമെമ്പാടും തിയേറ്ററുകളിൽ എത്തും.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments