നിയമസഭ സമ്മേളനത്തിനു തുടക്കം കുറച്ചു: നയപ്രഖ്യാപനം ഇന്ന്

  • IndiaGlitz, [Monday,January 23 2023]

പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നയപ്രഖ്യാപനത്തോടെ ഇന്ന് രാവിലെ 9 ന് ആരംഭിച്ചു. ഇത്തവണ ബജറ്റ് സമ്മേളനമാണ് നടക്കുന്നതെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. 33 ദിവസത്തെ സമ്മേളനത്തിൽ ഫെബ്രുവരി മൂന്നിനാണ് ബജറ്റ്. ഫെബ്രുവരി 28 മുതൽ മാർച്ച് 22 വരെ 2023-24 വർഷത്തെ ധനാഭ്യർഥനകൾ ചർച്ചചെയ്ത് പാസാക്കുന്നതിനായി സമ്മേളനം നീക്കിവെച്ചിട്ടുണ്ട്. ബജറ്റിനെക്കുറിച്ചുള്ള രണ്ട് ധനവിനിയോഗബില്ലുകൾ ഈ സമ്മേളനത്തിൽ പാസാക്കേണ്ടതുണ്ട്. കേരളം അഭിമാനകരമായ സാമ്പത്തിക വളര്‍ച്ച നേടിയെന്നും സുസ്ഥിര വികസനത്തില്‍ സംസ്ഥാനം മുന്നിലാണെന്നും ഡിജിറ്റൽ കേരളമാണ് രൂപപ്പെടുന്നതെന്നും സാമൂഹിക ശാക്തീകരണത്തില്‍ കേരളം മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

എസ്‌സി‌/എസ്‌ടി വിഭാഗത്തിന് തൊഴില്‍ അവസരങ്ങള്‍ ഒരുക്കാന്‍ പ്രത്യേക പദ്ധതി ഉറപ്പാക്കി, ആര്‍ദ്രം മിഷന്‍ അടിസ്ഥാന ചികിത്സ മേഖലയില്‍ പുരോഗതി ഉണ്ടാക്കി, തുടങ്ങി കാര്യങ്ങളിൽ ഗവർണർ അഭിനന്ദിച്ചു. തോട്ടം വിഭാഗത്തിന് 2023ല്‍ പ്രത്യേക പരിഗണന നൽകുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. ദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്നും പ്രതിസന്ധിക്കിടയിലും കേരളം വളര്‍ച്ച കൈവരിച്ചുവെന്നും സംസ്ഥാനം17 ശതമാനം വളര്‍ച്ച നേടിയെന്നും ഗവർണർ പറഞ്ഞു. അതേസമയം സഭാതലത്തിൽ പ്രതിപക്ഷം പ്ലക്കാർഡുയർത്തി പ്രതിഷേധിച്ചെങ്കിലും പ്രതിഷേധം മറികടന്ന് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിലേക്ക് കടക്കുകയാണുണ്ടായത്.

More News

ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ ഭരണ പ്രതിപക്ഷ പോര് മുറുകുന്നു

ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ ഭരണ പ്രതിപക്ഷ പോര് മുറുകുന്നു

കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സമരത്തില്‍ വിദ്യാർത്ഥികൾക്കൊപ്പമെന്ന് ഫഹദ് ഫാസില്‍

കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സമരത്തില്‍ വിദ്യാർത്ഥികൾക്കൊപ്പമെന്ന് ഫഹദ് ഫാസില്‍

ആക്‌ഷനും സസ്‌പെൻസും നിറച്ച് ഇരട്ടയുടെ ട്രെയിലർ റിലീസായി

ആക്‌ഷനും സസ്‌പെൻസും നിറച്ച് ഇരട്ടയുടെ ട്രെയിലർ റിലീസായി

ഈജിപ്ഷ്യൻ പ്രസി‍ഡന്റ് റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയുടെ മുഖ്യാതിഥിയാകും.

ഈജിപ്ഷ്യൻ പ്രസി‍ഡന്റ് റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയുടെ മുഖ്യാതിഥിയാകും.

ടോവിനോ തോമസിന് പിറന്നാൾ ആശംസകളുമായി കോൺസെപ്റ്റ് മോഷൻ പോസ്റ്റർ പുറത്തിറക്കി

ടോവിനോ തോമസിന് പിറന്നാൾ ആശംസകളുമായി കോൺസെപ്റ്റ് മോഷൻ പോസ്റ്റർ പുറത്തിറക്കി