'മറുനാടൻ മലയാളി' ക്കെതിരെ നിയമ നടപടി സ്വീകരിക്കും: പൃഥ്വിരാജ്

  • IndiaGlitz, [Thursday,May 11 2023]

മറുനാടൻ മലയാളി യൂട്യൂബ് ചാനലിനെതിരെ നിയമ നടപടിക്കൊരുങ്ങി നടൻ പൃഥ്വിരാജ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായി താരം 25 കോടി രൂപ നൽകി എന്നായിരുന്നു ചാനലിൻ്റെ വാർത്ത. എന്നാൽ ഇത്തരത്തിൽ ഒരു വ്യാജ വാർത്ത നൽകിയത് തൻ്റെ ശ്രദ്ധയിൽ പെട്ടു എന്നും ഈ ആരോപണം തീർത്തും അസത്യവും വ്യാജവും ആണെന്നും ചാനലിനെതിരെ ശക്തമായ നിയമ നടപടികൾ ആരംഭിക്കുകയാണ് എന്നും താരം പറഞ്ഞു.

വര്‍ത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാര്‍മികത എന്നതിനാല്‍ സാധാരണഗതിയില്‍ ഇത്തരം വ്യാജ ആരോപണങ്ങളേയും വാര്‍ത്തകളേയും ഞാന്‍ അത് അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാല്‍ തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു കള്ള വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാധ്യമ ധർമത്തിന്റേയും പരിധികൾ ലംഘിക്കുന്നതാണ്. ഇതിനെതിരെ സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് നടൻ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം പങ്കു വച്ചത്.

More News

നടി ഗൗരി കിഷനും പോലീസുകാരും തമ്മില്‍ വാക്കുതര്‍ക്കം

നടി ഗൗരി കിഷനും പോലീസുകാരും തമ്മില്‍ വാക്കുതര്‍ക്കം

വന്ദന കൊലപാതകം: പോലീസുകാർക്കെതിരെ കടുത്ത വിമർശനവുമായി സുരേഷ് ഗോപി

വന്ദന കൊലപാതകം: പോലീസുകാർക്കെതിരെ കടുത്ത വിമർശനവുമായി സുരേഷ് ഗോപി

ജൂഡ് ആന്റെണിക്കു മറുപടിയുമായി നടൻ ആന്റണി പെപ്പേ

ജൂഡ് ആന്റെണിക്കു മറുപടിയുമായി നടൻ ആന്റണി പെപ്പേ

എ ഐ ക്യാമറ: നിയമ ലംഘനങ്ങള്‍ക്ക് ജൂണ്‍ 5 മുതല്‍ പിഴ

എ ഐ ക്യാമറ: നിയമ ലംഘനങ്ങള്‍ക്ക് ജൂണ്‍ 5 മുതല്‍ പിഴ

ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 27 റൺസ് ജയം

ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 27 റൺസ് ജയം