സല്‍മാന്‍ ഖാന് നേരെ വീണ്ടും ലോറന്‍സ് ബിഷ്ണോയിയുടെ വധഭീഷണി

  • IndiaGlitz, [Monday,March 20 2023]

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് നേരെ വീണ്ടും ഭീഷണി. അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ ഗുണ്ടാസംഘമാണ് ഇ-മെയിലിലൂടെ നടന് നേരെ ഭീഷണി സന്ദേശം അയച്ചത്. രോഹിത് ഗാര്‍ഗ് എന്നയാളുടെ ഐഡിയില്‍ നിന്നാണ് സന്ദേശം വന്നിരിക്കുന്നത്. സംഭവത്തില്‍ നടൻ്റെ സുഹൃത്തും സംവിധായകനുമായ പ്രശാന്ത് ഗുഞ്ജാല്‍ക്കര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി ലഭിച്ചയുടൻ ഗുണ്ടാസംഘം തലവൻ ബിഷ്‌ണോയി, സഹായി ബ്രാർ, മെയിൽ അയച്ച രോഹിത് ഗാർഗ് എന്നിവർക്കെതിരെ ബാന്ദ്ര പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഇതേ തുടര്‍ന്ന് താരത്തിന്‍റെ സുരക്ഷ ശക്തമാക്കി. കൃഷ്ണമൃഗത്തെ കൊന്നതിലൂടെ സൽമാൻ ഖാൻ തൻ്റെ സമുദായത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയ് അടുത്തിടെയും സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കിയിരുന്നു. 1998ൽ ഹം സാത്ത് സാത്ത് ഹേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ രാജസ്ഥാനിലെ കങ്കാണിയിൽ ബിഷ്‌ണോയ് സമുദായം ആരാധിക്കുന്ന രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നതിന് സൽമാനെതിരെ കേസുണ്ട്. 2018ൽ ജോധ്പൂർ കോടതി സൽമാനെ അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ചു. പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.

More News

Karthi's flirty requests to Trisha and her reactions sets up the internet on fire

Karthi and Trisha two of the most charismatic stars of Tamil cinema finally starred together in Mani Ratnam's magnum opus 'Ponniyin Selvan' released on 30th September 2022. 

അർജുന് കൈത്താങ്ങായി എംഎല്‍എ കെ ബി ഗണേഷ് കുമാര്‍

അർജുന് കൈത്താങ്ങായി എംഎല്‍എ കെ ബി ഗണേഷ് കുമാര്‍

Minister Durai Murugan's speech at Shanthnu's 'Raavana Kottam' audio launch goes viral!

Shanthnu is a talented actor and the son of veteran director and actor Bhagyaraj. His upcoming film, 'Raavana Kottam', is the most talked about film in his career. On Saturday

After acting in 'Leo' & 'Maaveeran', Mysskin back as director with top hero - Hot update

Sensational director Mysskin was planning to direct a new movie when Lokesh Kanagaraj approached him to play a negative role in Thalapathy Vijay's 'Leo'.  Since he liked the character very much

COVID-19's new strain XBB.1.16 found in Telangana, other States

A new strain of COVID-19 is in the town. The strain is named XBB.1.16 variant. As per INSACOG,