മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്‌കാരം മെസ്സിക്ക്

പ്രശസ്തമായ ലോറസ് കായിക പുരസ്കാരം സ്വന്തമാക്കി ലയണൽ മെസ്സിയും അർജന്റീന ഫുട്ബാൾ ടീമും. ലോകത്തിലെ ഏറ്റവും മികച്ച പുരുഷ കായിക താരത്തിനുള്ള പുരസ്കാരമാണ് മെസ്സി സ്വന്തമാക്കിയത്. മെസ്സിയെ തേടി രണ്ടാം തവണയാണ് ലോറസ് പുരസ്കാരം എത്തുന്നത്. 2021-ലും മെസ്സി പുരസ്കാരം നേടിയിരുന്നു.ലോക കപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബൂട്ടും മെസ്സിയാണ് സ്വന്തമാക്കിയത്. ഏഴ് തവണ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺദ്യോർ പുരസ്കാരവും മെസ്സി നേടിയിട്ടുണ്ട്. അർജന്റീന മികച്ച ടീമുമായതോടെ ലോറസ് വേൾഡ് സ്‌പോർട്‌സ്മാൻ ഓഫ് ദി ഇയറും ലോറസ് വേൾഡ് ടീം ഓഫ് ദ ഇയർ അവാർഡും ഒരേ വർഷം നേടുന്ന ആദ്യ കായിക താരമായി മാറി ലയണൽ മെസ്സി. ഫ്രാന്‍സ് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെ, ടെന്നീസ് താരം റഫേല്‍ നദാല്‍, മോട്ടോര്‍ റേസിങ് താരം മാക്‌സ് വെസ്റ്റാപ്പന്‍ എന്നിവരെ പിന്തള്ളിയാണ് മെസ്സി പുരസ്‌കാരം സ്വന്തമാക്കിയത്. ലോറസ് ഫൗണ്ടേഷനാണ് അവാർഡുകൾ പ്രഖ്യാപിക്കുന്നത്.

More News

കൂടത്തായി കൂട്ടക്കൊലക്കേസ്: വീണ്ടും കൂറുമാറ്റം

കൂടത്തായി കൂട്ടക്കൊലക്കേസ്: വീണ്ടും കൂറുമാറ്റം

പഞ്ചാബ് കിങ്സിനെ അഞ്ച് വിക്കറ്റിനു വീഴ്ത്തി കൊൽക്കത്തക്ക് ജയം

പഞ്ചാബ് കിങ്സിനെ അഞ്ച് വിക്കറ്റിനു വീഴ്ത്തി കൊൽക്കത്തക്ക് ജയം

താനൂർ ബോട്ടപകടം: ബോട്ടുടമ നാസറിനെ കോഴിക്കോട് നിന്നും അറസ്റ്റു ചെയ്തു

താനൂർ ബോട്ടപകടം: ബോട്ടുടമ നാസറിനെ കോഴിക്കോട് നിന്നും അറസ്റ്റു ചെയ്തു

താനൂർ ദുരന്തം: ബോട്ട് ഉടമ നാസറിൻ്റെ വാഹനം പൊലീസ് പിടികൂടി

താനൂർ ദുരന്തം: ബോട്ട് ഉടമ നാസറിൻ്റെ വാഹനം പൊലീസ് പിടികൂടി

സിനിമ മേഖലയിലെ ലഹരി ഉപയോഗം: ബാബു രാജിൻ്റെ പരാമർശം തള്ളി ഇടവേള ബാബു

സിനിമ മേഖലയിലെ ലഹരി ഉപയോഗം: ബാബു രാജിൻ്റെ പരാമർശം തള്ളി ഇടവേള ബാബു