'ലാൽ സലാം'; തമിഴ്‌നാട്ടിലെ വിതരണം റെഡ് ജയന്റ് മൂവീസിന്

  • IndiaGlitz, [Saturday,October 14 2023]

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിൻ്റെ തമിഴ്‌നാട്ടിലെ വിതരണ അവകാശം റെഡ് ജയന്റ് സ്റ്റുഡിയോസ് സ്വന്തമാക്കി. ലൈക്ക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുബാസ്കരൻ ആണ് ചിത്രം നിർമ്മിക്കുന്നത്. 2024 പൊങ്കൽ നാളിൽ ചിത്രം തീയേറ്ററുകളിലെത്തും.

വിഷ്ണു വിശാൽ, വിക്രാന്ത് ചിത്രത്തിൽ അഥിതി വേഷത്തിൽ രജനികാന്ത് എത്തുന്നു. 8 വർഷങ്ങൾക്ക് ശേഷമാണ് ഐശ്വര്യ രജനികാന്ത് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് രജനികാന്ത് ചിത്രത്തിൽ എത്തുന്നത്. തമിഴ്, തെലുഗ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. സംഗീതം: എ ആർ റഹ്മാൻ, ഛായാഗ്രഹണം: വിഷ്ണു രംഗസാമി, എഡിറ്റർ: പ്രവീണ് ഭാസ്‌കർ.