ലാൽ ജൂനിയറിൻ്റെ 'നടികർതിലകം' ആരംഭിച്ചു
Send us your feedback to audioarticles@vaarta.com
ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന 'നടികർതിലകം' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജൂലൈ പതിനൊന്ന് ചൊവ്വാഴ്ച്ച കൊച്ചിയിലെ കാക്കനാട് ഷെറട്ടൺ ഹോട്ടലിൽ നടന്ന പൂജാ ചടങ്ങോടെ ആരംഭിച്ചു. ലാൽ ജൂനിയറിൻ്റെ മാതാപിതാക്കളായ ലാലും നാൻസി ലാലും ഭദ്രദീപം തെളിയിച്ചു. വൈ. രവി ശങ്കർ (മൈത്രി മൂവി മേക്കേഴ്സ്), ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, സുരേഷ് കൃഷ്ണ ബാലുവർഗീസ്, ആൽബി, മധുപാൽ, അലൻ ആൻ്റെണി, അനൂപ് വേണു ഗോപാൽ, അനൂപ് മേനോൻ, പ്രശാന്ത് മാധവ്, ബാബു ഷാഹിർ, സഞ്ജു ശിവറാം, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഗോഡ് സ്പീഡ് ആൻ്റ് മൈത്രിമൂവി മേക്കേഴ്സിൻ്റെ ബാനറിൽ നവീൻ യേർനേനി, വൈ.രവിശങ്കർ, അലൻ ആൻ്റെണി, അനൂപ് വേണുഗോപാൽ, എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ടൊവിനോ തോമസാണ് ഡേവിഡ് പടിക്കൽ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭാവനയാണ് നായിക. സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, രഞ്ജിത്ത്, ലാൽ, ബാലു വർഗീസ്, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണാ, മധുപാൽ, ഗണപതി, അൽത്താഫ് സലിം, മണിക്കുട്ടൻ, സഞ്ജു ശിവറാം, ജയരാജ് കോഴിക്കോട്, ഖാലിദ് റഹ്മാൻ, അഭിരാം പൊതുവാൾ, ബിപിൻ ചന്ദ്രൻ ,അറിവ്, മനോഹരി ജോയ്, മാലാ പാർവ്വതി, ദേവികാഗോപാൽ, ബേബി ആരാധ്യ, അഖിൽ കണ്ണപ്പൻ, ജസീർ മുഹമ്മദ്, രജിത്ത്, ഖയസ് മുഹമ്മദ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. രചന: സുവിൻ സോമശേഖരൻ, സംഗീതം: യാക്സിൻ നെഹാ പെരേര, ഛായാഗ്രഹണം: ആൽബി, എഡിറ്റിംഗ് : രതീഷ് രാജ്, കലാസംവിധാനം: പ്രശാന്ത് മാധവ്, പിആർഒ: വാഴൂർ ജോസ്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com