സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ക്ലബ് മാറ്റത്തിന് ശേഷം ആദ്യമായി ലാലിഗ കിരീടത്തില്‍ വീണ്ടും മുത്തമിട്ട് എഫ്സി ബാഴ്സലോണ. ഡെര്‍ബിയില്‍ ജയം നേടിയാല്‍ ബാഴ്സയ്ക്ക് കിരീടം ഉറപ്പായിരുന്നു. എസ്പാന്യോളിനെതിരായ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബാഴ്സലോണ ജയം പിടിച്ചത്. ലെവന്‍ഡോസ്കിയുടെ ഇരട്ടഗോളും, ബാല്‍ദെ കൗണ്ടെ എന്നിവര്‍ ബാഴ്സയ്ക്കായി ഒരോ ഗോളും നേടിയാണ് എഫ്സി ബാഴ്സലോണ ചരിത്രത്തിലെ 27-ാം കിരീടം ഉറപ്പിച്ചത്.
അലക്സാണ്ട്രോ ബാല്‍ഡേയും ജൂലസ് കൗണ്ടേയുമാണ് ബാഴ്സയുടെ മറ്റു സ്കോറര്‍മാര്‍. നാല് വര്‍ഷത്തിന് ശേഷമാണ് ബാഴ്സലോണ ലാലിഗ കിരീടം നേടുന്നത്. ലീഗില്‍ നാല് മത്സരങ്ങള്‍ ബാക്കി നില്‍ക്കേയാണ് ബാഴ്സയുടെ കിരീടധാരണം. 85 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ബഹുദൂരം മുന്നിലാണ് ബാഴ്സ. രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിന് 71 പോയിന്റാണ് ഉള്ളത്.