പ്രേക്ഷകപ്രീതി നേടി 'എൽ.ജി.എം'

  • IndiaGlitz, [Wednesday,August 02 2023]

രമേഷ് തമിഴ്മണി തിരക്കഥയെഴുതി സംവിധാനം ചെയ്ത 'എൽ.ജി.എം' മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്നു. ജൂലൈ 28 വെള്ളിയാഴ്ചയാണ് ചിത്രം തമിഴ്‌നാട്, കേരളം, കർണാടക എന്നിവിടങ്ങളിൽ തിയറ്റർ റിലീസ് ചെയ്തത്. ധോണി എന്റർടെയ്ൻമെന്റിൻ്റെ നിർമ്മാണത്തിൽ ഹരീഷ് കല്യാൺ, ഇവാന, നദിയ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പ്രണയം, സൗഹൃദം, കുടുംബബന്ധം, വിനോദം, നർമ്മം, സംഗീതം, തുടങ്ങിയ വികാരങ്ങൾ ഉൾക്കൊള്ളിച്ച് ഒരുക്കിയ ചിത്രത്തിന് പ്രാരംഭ ഘട്ടത്തിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എന്നാൽ ഇപ്പോൾ പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. എൽ.ജി.എം ഒരു ഫാമിലി എന്റർടെയ്‌നറാണ്. ഹരീഷ് കല്യാൺ, ഇവാന, നദിയ എന്നിവർ ടൈറ്റിൽ റോളുകളിൽ പ്രത്യക്ഷപ്പെട്ട ചിത്രത്തിൽ യോഗി ബാബു, മിർച്ചി വിജയ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 4 ന് ചിത്രം ആന്ധ്രാപ്രദേശിലും തെലങ്കാനയിലും റിലീസ് ചെയ്യും.

More News

ഗോൾ വേട്ടയിൽ പുതിയ റെക്കോർഡ് നേടി ക്രസ്റ്റ്യാനോ റൊണാൾഡോ

ഗോൾ വേട്ടയിൽ പുതിയ റെക്കോർഡ് നേടി ക്രസ്റ്റ്യാനോ റൊണാൾഡോ

ഇന്ത്യ- പാകിസ്താന്‍ ലോകകപ്പ് മത്സരം ഒക്ടോബര്‍ 14-ലേക്ക് മാറ്റി

ഇന്ത്യ- പാകിസ്താന്‍ ലോകകപ്പ് മത്സരം ഒക്ടോബര്‍ 14-ലേക്ക് മാറ്റി

ലാലു പ്രസാദ് യാദവിൻ്റെ ആറ് കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി

ലാലു പ്രസാദ് യാദവിൻ്റെ ആറ് കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി

എം വി ഗോവിന്ദൻ്റെ പ്രസംഗത്തിനിടെ സദസിൽ പാമ്പ്; ജനം പരിഭ്രാന്തരായി

എം വി ഗോവിന്ദൻ്റെ പ്രസംഗത്തിനിടെ സദസിൽ പാമ്പ്; ജനം പരിഭ്രാന്തരായി

'കാസർഗോൾഡ്'; റിലീസ് തീയതി പ്രഖ്യാപിച്ചു

'കാസർഗോൾഡ്'; റിലീസ് തീയതി പ്രഖ്യാപിച്ചു