കെ വി. വിശ്വനാഥന്‍ സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റു
- IndiaGlitz, [Friday,May 19 2023]
മുതിര്‍ന്ന അഭിഭാഷകന്‍ കെ വി. വിശ്വനാഥന്‍ സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റു. കൂടാതെ ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയും സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റു. ജസ്റ്റിസുമാരായ എംആര്‍. ഷായും ദിനേശ് മഹേശ്വരിയും വിരമിച്ച ഒഴിവിലേക്കാണ് ഇവരുടെ പേരുകള്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്. അഭിഭാഷക വൃത്തിയില്‍ നിന്ന് നേരിട്ട് സുപ്രീംകോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന നാലാം വ്യക്തിയാവാനും ഇതോടെ കെ വി വിശ്വനാഥന് സാധിച്ചു. 2031 മേയ് വരെ കാലാവധിയുള്ള ജസ്റ്റിസ് കെ.വി വിശ്വനാഥന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിട്ടായിരിക്കും വിരമിക്കുക. ഇതോടെ സുപ്രീം കോടതി ജഡ്ജിമാരുടെ പൂർണ സംഖ്യയായ 34 ലേക്ക് എത്തി. സീനിയൊരിറ്റി പരിഗണിക്കുമ്പോൾ ഭാവിയിൽ സുപ്രീം കോടതി ചീഫ്ജസ്റ്റിസ് ആകാൻ വരെ സാധ്യതയുള്ള ന്യായാധിപനായി പാലക്കാട് കല്‍പ്പാത്തി സ്വദേശിയായ കെ.വി. വിശ്വനാഥന്‍ മാറും.