കുറുക്കൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

  • IndiaGlitz, [Saturday,April 01 2023]

ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന കുറുക്കൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. വര്‍ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിർമ്മിക്കുന്ന ചിത്രത്തിന് മനോജ് റാംസിങ് തിരക്കഥ, സംഭാഷണം നിർവഹിക്കുന്നു. സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ജോജി ജോണ്‍, അശ്വത് ലാല്‍, ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, അസീസ് നെടുമങ്ങാട്, മാളവികാ മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയൻ, അഞ്ജലി സത്യനാഥ്, അന്‍സിബാ ഹസ്സന്‍, തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. മനോജ് റാം സിങ്ങാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംവിധായകനായ ജിബു ജേക്കബ്ബാണ് ഛായാഗ്രാഹകൻ. രഞ്ജൻ ഏബ്രഹാമാണ് ചിത്രത്തിൻ്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. മനു മഞ്ജിത്തിൻ്റെ വരികൾക്ക് ഉണ്ണി ഇളയരാജാ ഈണം പകർന്നിരിക്കുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന ശ്രീനിവാസൻ ഒരിടവേളയ്ക്ക് ശേഷം അഭിനയരം​ഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കുറുക്കൻ.