ഇന്ദ്രൻസ് നായകനാകുന്ന 'കുണ്ഡല പുരാണം'; ചിത്രീകരണം പൂർത്തിയായി
Send us your feedback to audioarticles@vaarta.com
ഇന്ദ്രൻസിനെ പ്രധാന കഥാപാത്രമാക്കി മേനോക്കിൽസ് ഫിലിംസിൻ്റെ ബാനറിൽ അനിൽ ടി.വി. നിർമ്മിച്ച് സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന കുണ്ഡല പുരാണം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. നീലേശ്വരം, കാസർകോട് പരിസരങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകൾ. മോപ്പാള എന്ന ചിത്രത്തിന് ശേഷം സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത് സുധീഷ് കുമാറാണ്. ഇന്ദ്രൻസിനെ കൂടാതെ രമ്യ സുരേഷ്, ദിനേശ് പ്രഭാകർ, ഉണ്ണിരാജ, ബാബു അന്നൂർ, തുടങ്ങിയ വർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.
ഏപ്രിൽ മാസത്തിൽ വറ്റി വരളുന്ന ഒരു ഗ്രാമത്തിൻ്റെ പശ്ചാത്തലവും അവിടെ വറ്റാത്ത ഉറവയുള്ള ഒരു കിണറിനെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപറ്റം കുടുംബങ്ങളുടെയും കഥയാണ് കുണ്ഡല പുരാണം. ഛായാഗ്രാഹകൻ ശരൺ ശശിധരൻ. എഡിറ്റർ: ശ്യാം അമ്പാടി, സംഗീതം: ബ്ലസ്സൻ തോമസ്, ഗാനരചന വൈശാഖ് സുഗുണൻ, സന്തോഷ് പുതുക്കുന്ന് ചീഫ് അസോസ്സിയേറ്റ്: രജിൽ കെയ്സി, വസ്ത്രാലങ്കാരം: സുകേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ: അരവിന്ദൻ കണ്ണൂർ, സൗണ്ട് ഡിസൈൻസ്: രഞ്ജുരാജ് മാത്യു, കല: സീ മോൻ വയനാട്, സംഘട്ടനം: ബ്രൂസ് ലീ രാജേഷ്, ചമയം: രജീഷ് പൊതാവൂർ, ചീഫ് അസോസ്സിയേറ്റ് ക്യാമറാമാൻ: സുജിൽ സായ്, പി.ആർ.ഒ മഞ്ജു ഗോപിനാഥ് ഓൺലൈൻ പാർട്ണർ: സിനിമാ പ്രാന്തൻ, പരസ്യകല: കുതിരവട്ടം ഡിസൈൻസ് തുടങ്ങിയവരാണ് അണിയറയിൽ പ്രവർത്തിച്ചത്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments