ഭാര്യയുടെ ജന്മദിനം ആഘോഷമാക്കി കുഞ്ചാക്കോ ബോബൻ

  • IndiaGlitz, [Tuesday,April 11 2023]

മലയാളികളുടെ പ്രിയപ്പെട്ട താരം കുഞ്ചാക്കോ ബോബൻ്റെ ഭാര്യ പ്രിയയുടെ ജന്മദിനം ബന്ധുക്കൾക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷമാക്കിയതിന്‍റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് ചാക്കോച്ചൻ. പിറന്നാളാഘോഷത്തിന് മഞ്ജുവും രമേഷ് പിഷാരടിയും സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ അടക്കം നിരവധി സുഹൃത്തുക്കളും എത്തിയിരുന്നു. ഏറെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിയും മഞ്ജു വാര്യരും. ചാക്കോച്ചൻ്റെ അമ്മയുടെ ജന്മദിനത്തിനും ഇവരായിരുന്നു അതിഥികൾ. കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും മകൻ ഇസഹാക്കും ഉൾപ്പെടെ എല്ലാവരും ചേർന്നാണ് ഇക്കുറി പിറന്നാൾ കേക്ക് മുറിച്ചത്.

എന്‍റെ ലേഡിയുടെ ജന്മദിനത്തിൽ അവളൊടൊപ്പം ഒരു ബെർത്ഡേ ബ്ലാസ്റ്റ്. ഈ അവസരത്തെ അതിശയകരമാക്കി മാറ്റാൻ ചുറ്റും സമാനചിന്താഗതിക്കാരായ ഒരു കൂട്ടം ആളുകൾ ഉണ്ടായിരിക്കുന്നതിൽ ഏറ്റം സന്തോഷമുണ്ട്. വളരെ രസങ്ങളും സ്നേഹവും നിറച്ച് അവളുടെ വിശേഷപ്പെട്ട ദിവസം അവിസ്‍മരണീയമാക്കിയതിന് എല്ലാവർക്കും ഒത്തിരി നന്ദിയുണ്ട്. പ്രിയാ... നീ എനിക്ക് എന്തെല്ലാമാണെന്ന് നിർവചിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. നീ എനിക്ക് എല്ലാറ്റിനേക്കാളും മേലെയാണെന്ന് ഞാൻ പറയും, ഉമ്മാ.. എന്നുമാണ് ചാക്കോച്ചൻ ചിത്രങ്ങളോടൊപ്പം പങ്കു വച്ചിരിക്കുന്ന കുറിപ്പ്.