കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന 'എന്താടാ സജി' ആദ്യ വീഡിയോ സോങ്ങ് പുറത്തിറങ്ങി
Send us your feedback to audioarticles@vaarta.com
ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന എന്താടാ സജിയിലെ "നീഹാരം" എന്ന ആദ്യ വീഡിയോ സോങ്ങ് പുറത്തിറങ്ങി. നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മിക്കുന്നത്. നിവേദ തോമസ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒരു ചിത്രത്തിന് വേണ്ടി ഒരുമിക്കുന്നു എന്ന പ്രെത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.
ഒരു ഫാമിലി കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൻ്റെ സംഗീതം വില്യം ഫ്രാൻസിസ് നിർവഹിക്കുന്നു. ക്യാമറ- ജിത്തു ദാമോദർ, കോ-പ്രൊഡ്യൂസർ- ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ, എഡിറ്റിംഗ്- രതീഷ് രാജ്, ഒറിജിനൽ ബാക്ഗ്രൗണ്ടസ്കോർ- ജെക്ക്സ് ബിജോയ്, എസ്സിക്യൂട്ടീവ്പ്രൊഡ്യൂസർ- നവീൻ.പി.തോമസ്, മേക്കപ്പ്-റോണക്സ് സേവ്യർ, കോസ്റ്റും ഡിസൈനർ-സമീറ സനീഷ്, പ്രൊഡക്ഷൻ കാൻട്രോളർ- ഗിരീഷ് കൊടുങ്ങലൂർ, ആർട്ട് ഡയറക്ടർ-ഷിജി പട്ടണം, ത്രിൽ-ബില്ല ജഗൻ, വിഎഫ്എക്സ്-Meraki, അസോസിയേറ്റ് ഡയറക്ടർ- മനീഷ് ഭാർഗവൻ, പ്രവീണ് വിജയ്, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ്- ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ്- അഖിൽ യശോധരൻ, സ്റ്റിൽ- പ്രേം ലാൽ, ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ, മാർക്കറ്റിങ്- ബിനു ബ്രിങ് ഫോർത്ത്, ഡിജിറ്റൽ മാർക്കറ്റിങ്- ഒബ്സ്ക്യുറ, പി.ആർ.ഓ- മഞ്ജു ഗോപിനാഥ് എന്നിവർ ആണ് മറ്റു അണിയറ പ്രവർത്തകർ.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments