കെ കെ ശൈലജക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കെ ടി ജലീല്‍
Send us your feedback to audioarticles@vaarta.com
ഹമാസിനെ ഭീകരര്‍ എന്ന് പരാമർശിച്ച സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കെ ടി ജലീല്‍ എംഎല്‍എ. ഹമാസ് ഭീകരർ എങ്കില്‍ ഇസ്രായേല്‍ കൊടും ഭീകരരാണ്. ഹിറ്റ്‌ലര്‍ ജൂതരോട് കാണിച്ച അതേ ക്രൂരതയാണ് ഇസ്രായേല്‍ പലസ്തീനികളോട് കാണിക്കുന്നതെന്ന് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
'ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ മനഃസാക്ഷിയുള്ളർ എല്ലാം അപലപിക്കും' എന്നായിരുന്നു കെ കെ ശൈലജ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചത്. ഹമാസിനെ ഭീകരർ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് ശൈലജ നിലപാട് വ്യക്തമാക്കിയത്. കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിലെ 'ഹമാസ് ഭീകരർ' എന്ന പ്രയോഗം വിവാദമായ പശ്ചാത്തലത്തിലാണ് കെ ടി ജലീൽ ഈ വിഷയത്തിൽ പരസ്യ നിലപാടുമായി രംഗത്ത് വന്നിരിക്കുന്നത്. പലസ്തീൻ ജനത 1948 മുതൽ അനുഭവിക്കുന്നത് ഇതേ ഭീകരതയാണെന്നും അതിനു കാരണക്കാർ ഇസ്രായേലാണെന്നും കുറിപ്പിൽ ശൈലജ അഭിപ്രായപ്പെട്ടു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com