കെ എസ് ആർ ടി സി ശമ്പള പ്രതിസന്ധി; മന്ത്രിതല ചർച്ച ഇന്നു നടക്കും

  • IndiaGlitz, [Wednesday,August 16 2023]

കെ എസ് ആർ ടി സിയിലെ തൊഴിലാളി യൂണിയനുകളുമായുള്ള മന്ത്രിതല ചർച്ച ഇന്നു വൈകിട്ട് തിരുവനന്തപുരത്ത് ഗതാഗത മന്ത്രി ആൻറണി രാജുവിന്റെ നേതൃത്വത്തിൽ നടക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ, തൊഴിൽ മന്ത്രി വി ശിവൻകുട്ടി എന്നിവരും ചർച്ചയിൽ പങ്കെടുക്കും.

അംഗീകൃത തൊഴിലാളി യൂണിയനുകളായ ഐ എൻ ടി യു സി, സി ഐ ടി യു, ബി എം എസ് പ്രതിനിധികളുമായാണ് മന്ത്രിതല ചർച്ച നടക്കുന്നത്. ജൂലൈ മാസത്തെ ശമ്പള വിതരണത്തോടനുബന്ധിച്ച് ഐ എൻ ടി യു സി- സി ഐ ടി യു അനുകൂല യൂണിയനുകൾ ആണ് പണിമുടക്കിന് നോട്ടീസ് നൽകിയത്. ഓഗസ്റ്റ് 26 ന് 24 മണിക്കൂർ പണിമുടക്കിനാണ് നോട്ടീസ് നൽകിയത്. 30 കോ​ടി രൂ​പ അ​നു​വ​ദി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ കെഎ​സ്ആ​ര്‍ടി​സി​യു​ടെ അ​ക്കൗ​ണ്ടി​ല്‍ എ​ത്തി​യി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച ഫ​യ​ല്‍ സെ​ക്ര​ട്ടേ​റി​യ​റ്റ് ധ​ന​കാ​ര്യ​ വിഭാഗത്തി​ല്‍ നി​ന്ന്​ നീ​ങ്ങി​യി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​നഃ​പൂ​ർ​വം ഫ​യ​ല്‍ വൈ​കി​പ്പി​ക്കു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്.