കെ എസ് ആർ ടി സി ശമ്പള പ്രതിസന്ധി; മന്ത്രിതല ചർച്ച ഇന്നു നടക്കും
Send us your feedback to audioarticles@vaarta.com
കെ എസ് ആർ ടി സിയിലെ തൊഴിലാളി യൂണിയനുകളുമായുള്ള മന്ത്രിതല ചർച്ച ഇന്നു വൈകിട്ട് തിരുവനന്തപുരത്ത് ഗതാഗത മന്ത്രി ആൻറണി രാജുവിന്റെ നേതൃത്വത്തിൽ നടക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ, തൊഴിൽ മന്ത്രി വി ശിവൻകുട്ടി എന്നിവരും ചർച്ചയിൽ പങ്കെടുക്കും.
അംഗീകൃത തൊഴിലാളി യൂണിയനുകളായ ഐ എൻ ടി യു സി, സി ഐ ടി യു, ബി എം എസ് പ്രതിനിധികളുമായാണ് മന്ത്രിതല ചർച്ച നടക്കുന്നത്. ജൂലൈ മാസത്തെ ശമ്പള വിതരണത്തോടനുബന്ധിച്ച് ഐ എൻ ടി യു സി- സി ഐ ടി യു അനുകൂല യൂണിയനുകൾ ആണ് പണിമുടക്കിന് നോട്ടീസ് നൽകിയത്. ഓഗസ്റ്റ് 26 ന് 24 മണിക്കൂർ പണിമുടക്കിനാണ് നോട്ടീസ് നൽകിയത്. 30 കോടി രൂപ അനുവദിച്ചെങ്കിലും ഇതുവരെ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടില്‍ എത്തിയില്ല. ഇതുസംബന്ധിച്ച ഫയല്‍ സെക്രട്ടേറിയറ്റ് ധനകാര്യ വിഭാഗത്തില്‍ നിന്ന് നീങ്ങിയില്ല. ഉദ്യോഗസ്ഥര്‍ മനഃപൂർവം ഫയല്‍ വൈകിപ്പിക്കുന്നതായി ആക്ഷേപമുണ്ട്.
Follow us on Google News and stay updated with the latest!
Comments