കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണത്തിനു മുൻപ് ശമ്പളം നൽകണം: ഹൈകോടതി

  • IndiaGlitz, [Thursday,August 17 2023]

കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിനു മുൻപ് മുഴുവൻ ശമ്പളവും നൽകണമെന്ന് ഹൈക്കോടതി. ഓണത്തിന് ആരെയും വിശന്നിരിക്കാൻ അനുവദിക്കില്ലെന്നും ശമ്പളത്തിൻ്റെ ആദ്യ ഗഡു നൽകേണ്ടത് കെഎസ്ആർടിസി ആണെന്നും കോടതി വ്യക്തമാക്കി. ജൂലൈ ഓഗസ്റ്റ് മാസത്തിലെ ശമ്പള വിതരണം നടത്താത്തതിൽ രൂക്ഷ വിമർശനമാണ് ഇന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ നേരിട്ടത്.

ജൂലൈ മാസത്തിലെ രണ്ടാം ഘട്ട ശമ്പളം ഇപ്പോഴും വിതരണം ചെയ്യാൻ ബാക്കി നിൽക്കുകയാണ്. സംസ്ഥാന സർക്കാർ ധനസഹായമായി 130 കോടി രൂപ നൽകിയാൽ മാത്രമേ ശമ്പള വിതരണം പുർത്തിയാക്കാൻ കഴിയുകയുള്ളുവെന്ന് ഇന്ന് കെ.എസ്.ആർ.ടി.സി കോടതിയിൽ അറിയിച്ചു. ജൂലൈ​യി​ലെ ശ​മ്പ​ളം ആ​ഗ​സ്റ്റ് പകു​തി​യാ​യി​ട്ടും ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ കെഎ​സ്ആ​ർടിസി ആ​ലു​വ ഡി​പ്പോ​യി​ലെ ജി​ല്ല ഓ​ഫി​സി​ന് മു​ന്നി​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഡെ​മോ​ക്രാ​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ (ടി.​ഡി.​എ​ഫ്) നേ​തൃ​ത്വ​ത്തി​ൽ പ​ട്ടി​ണി​ക്ക​ഞ്ഞി വെ​ച്ച് ജീവനക്കാർ സ​മ​രം ന​ടത്തിയിരുന്നു.

More News

നെയ്മര്‍ സൗദി പ്രൊ ലീഗ് ക്ലബായ അൽ ഹിലാലുമായി കരാർ ഒപ്പു വെച്ചു

നെയ്മര്‍ സൗദി പ്രൊ ലീഗ് ക്ലബായ അൽ ഹിലാലുമായി കരാർ ഒപ്പു വെച്ചു

ഉപതെരഞ്ഞെടുപ്പ് തിരക്ക്; കെ സുധാകരന്‍ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

ഉപതെരഞ്ഞെടുപ്പ് തിരക്ക്; കെ സുധാകരന്‍ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്ന ഏക വ്യക്തി ഞാനാണോ: ശ്രീനാഥ് ഭാസി

മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്ന ഏക വ്യക്തി ഞാനാണോ: ശ്രീനാഥ് ഭാസി

'ജയിലർ' ലെ വില്ലന് അഭിനന്ദന പ്രവാഹം

'ജയിലർ' ലെ വില്ലന് അഭിനന്ദന പ്രവാഹം

ഗോളടി തുടർന്ന് ലയണൽ മെസ്സി; ഇന്റര്‍ മയാമി ലീഗ്‌സ് കപ്പ് ഫൈനലില്‍

ഗോളടി തുടർന്ന് ലയണൽ മെസ്സി; ഇന്റര്‍ മയാമി ലീഗ്‌സ് കപ്പ് ഫൈനലില്‍