കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണത്തിനു മുൻപ് ശമ്പളം നൽകണം: ഹൈകോടതി
Send us your feedback to audioarticles@vaarta.com
കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിനു മുൻപ് മുഴുവൻ ശമ്പളവും നൽകണമെന്ന് ഹൈക്കോടതി. ഓണത്തിന് ആരെയും വിശന്നിരിക്കാൻ അനുവദിക്കില്ലെന്നും ശമ്പളത്തിൻ്റെ ആദ്യ ഗഡു നൽകേണ്ടത് കെഎസ്ആർടിസി ആണെന്നും കോടതി വ്യക്തമാക്കി. ജൂലൈ ഓഗസ്റ്റ് മാസത്തിലെ ശമ്പള വിതരണം നടത്താത്തതിൽ രൂക്ഷ വിമർശനമാണ് ഇന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ നേരിട്ടത്.
ജൂലൈ മാസത്തിലെ രണ്ടാം ഘട്ട ശമ്പളം ഇപ്പോഴും വിതരണം ചെയ്യാൻ ബാക്കി നിൽക്കുകയാണ്. സംസ്ഥാന സർക്കാർ ധനസഹായമായി 130 കോടി രൂപ നൽകിയാൽ മാത്രമേ ശമ്പള വിതരണം പുർത്തിയാക്കാൻ കഴിയുകയുള്ളുവെന്ന് ഇന്ന് കെ.എസ്.ആർ.ടി.സി കോടതിയിൽ അറിയിച്ചു. ജൂലൈയിലെ ശമ്പളം ആഗസ്റ്റ് പകുതിയായിട്ടും നൽകാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ആലുവ ഡിപ്പോയിലെ ജില്ല ഓഫിസിന് മുന്നിൽ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടി.ഡി.എഫ്) നേതൃത്വത്തിൽ പട്ടിണിക്കഞ്ഞി വെച്ച് ജീവനക്കാർ സമരം നടത്തിയിരുന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout