കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് ഉച്ചക്ക്
Send us your feedback to audioarticles@vaarta.com
അന്തരിച്ച മിമിക്രി, സിനിമാ നടൻ കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് കോട്ടയം റീഫോർവേഡ് പള്ളിയുടെ തോട്ടയ്ക്കാട് പാറക്കാമല സെമിത്തേരിയിൽ നടക്കും. 10 മണിയോടെ കോട്ടയം വാകത്താനം പൊങ്ങന്താനം എംഡി യുപി സ്കൂളിലും തുടർന്ന് 11ന് വാകത്താനം പഞ്ചായത്ത് ഓഡിറ്റോറിയത്തിലും പൊതുദർശനത്തിന് വയ്ക്കും. മൃതദേഹം ഇന്നലെ കൊച്ചിയിൽ പൊതുദർശനത്തിന് വച്ചിരുന്നു. കൊല്ലംകാരൻ ആണെങ്കിലും കഴിഞ്ഞ ആറു വർഷമായി വാകത്താനം പൊങ്ങന്താനത്ത് സ്ഥിര താമസക്കാരനാണ് സുധി. രാവിലെ ഏഴര മുതൽ വീട്ടിലും പൊതുദർശനമുണ്ടാകും.
തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലത്ത് നടന്ന വാഹനാപകടത്തിലായിരുന്നു സുധി മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ എറണാകുളത്തേക്ക് വരുന്നതിനിടെയാണ് സുധിയും സുഹൃത്തുക്കളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. സുഹൃത്തുക്കളുടെ പരിക്ക് ഗുരുതരമല്ല. താരങ്ങൾ സഞ്ചരിച്ച കാർ എതിരേവന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. മുൻ സീറ്റിലിരുന്ന സുധിയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. സഹപ്രവർത്തകനെ കാണാൻ ഇന്നലെ തൃശൂരും കൊച്ചിയിലും എത്തിയ സുഹൃത്തുക്കളെല്ലാം സുധിയുടെ അകാല വിയോഗത്തിൽ കണ്ണീരണിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവർ സുധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com