പഞ്ചാബ് കിങ്സിനെ അഞ്ച് വിക്കറ്റിനു വീഴ്ത്തി കൊൽക്കത്തക്ക് ജയം

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴസിന് തകർപ്പൻ ജയം. പഞ്ചാബ്‌ കിങ്‌സിനെ അഞ്ച്‌ വിക്കറ്റിന്‌ തോൽപ്പിച്ചാണ് കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ വിജയിച്ചത്. അവസാന പന്തിൽ വിജയത്തിലേക്ക് രണ്ടു റൺസ് വേണ്ടിയിരിക്കെ, അർഷ്ദീപ് സിങ്ങിനെതിരെ ഫോർ കണ്ടെത്തിയ റിങ്കു സിങ്ങാണ് കൊൽക്കത്തയെ വിജയത്തിലെത്തിച്ചത്. അഞ്ചാം വിക്കറ്റിൽ ആന്ദ്രെ റസ്സൽ, റിങ്കു സിങ് സഖ്യം പടുത്തുയർത്തിയ അർധ സെഞ്ചറി കൂട്ടുകെട്ടും കൊൽക്കത്തയുടെ വിജയത്തിൽ നിർണായകമായി. ശിഖർ ധവാനും സംഘവും ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 180 റൺസ് എന്ന വിജയലക്ഷ്യം നിശ്ചിത 20 ഓവറിൽ കെ.കെ.ആർ എത്തിപ്പിടിക്കുക ആയിരുന്നു. നിശ്ചിത ഓാറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 179 റണ്‍സ് നേടിയത്. 47 പന്തില്‍ 57 റണ്‍സ് നേടിയ നായകന്‍ ശിഖര്‍ ധവാനാണ് പഞ്ചാബിൻ്റെ ടോപ് സ്‌കോറര്‍. വന്‍ സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ പഞ്ചാബിന് ബാറ്റിങ് തുടക്കത്തിലെ തകര്‍ച്ച നേരിട്ടു. 21 റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ് പുറത്തായി.

More News

താനൂർ ബോട്ടപകടം: ബോട്ടുടമ നാസറിനെ കോഴിക്കോട് നിന്നും അറസ്റ്റു ചെയ്തു

താനൂർ ബോട്ടപകടം: ബോട്ടുടമ നാസറിനെ കോഴിക്കോട് നിന്നും അറസ്റ്റു ചെയ്തു

താനൂർ ദുരന്തം: ബോട്ട് ഉടമ നാസറിൻ്റെ വാഹനം പൊലീസ് പിടികൂടി

താനൂർ ദുരന്തം: ബോട്ട് ഉടമ നാസറിൻ്റെ വാഹനം പൊലീസ് പിടികൂടി

സിനിമ മേഖലയിലെ ലഹരി ഉപയോഗം: ബാബു രാജിൻ്റെ പരാമർശം തള്ളി ഇടവേള ബാബു

സിനിമ മേഖലയിലെ ലഹരി ഉപയോഗം: ബാബു രാജിൻ്റെ പരാമർശം തള്ളി ഇടവേള ബാബു

കോപ്പ ഡെൽ റേയിൽ ഒസാസൂനയെ തോൽപിച്ച് റയൽ മാഡ്രിഡ് ജേതാക്കളായി

കോപ്പ ഡെൽ റേയിൽ ഒസാസൂനയെ തോൽപിച്ച് റയൽ മാഡ്രിഡ് ജേതാക്കളായി

നടിയെ ആക്രമിച്ച കേസ്: വിചാരണ വൈകാന്‍ കാരണം ദിലീപ് എന്ന് സര്‍ക്കാര്‍

നടിയെ ആക്രമിച്ച കേസ്: വിചാരണ വൈകാന്‍ കാരണം ദിലീപ് എന്ന് സര്‍ക്കാര്‍