ഹൈദരാബാദിനെ പരാജയപ്പെടുത്തി അഞ്ച് റണ്‍സിന് കൊല്‍ക്കത്തക്ക് ജയം

ഐപിഎല്ലിൽ അവസാന ഓവർ വരെ നീണ്ടു നിന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയം കരസ്ഥമാക്കി. ഐപിഎല്‍ 2023ല്‍ കൊല്‍ക്കത്ത നേടുന്ന നാലാം ജയമാണിത്. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 171 റണ്‍സെടുത്തത്. 35 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത റിങ്കു സിങാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. നായകന്‍ നിതിഷ് റാണ 31 പന്തില്‍ 42 റണ്‍സെടുത്തു. റഹ്മാനുല്ല ഗുര്‍ബാസ് (0), വെങ്കടേഷ് അയ്യര്‍ (7) എന്നിവരെ നഷ്ടമാകുമ്പോള്‍ 16 റണ്‍സ് മാത്രമായിരുന്നു കൊല്‍ക്കത്തയുടെ അക്കൗണ്ടില്‍.

172 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഹൈദരാബാദിന് മൂന്നാം ഓവറിൽ തന്നെ മായങ്ക് അഗർവാളിനെ നഷ്ടമായി. 11 പന്തിൽ നിന്നും 18 റൺസായിരുന്നു മായങ്കിന്റെ സംഭാവന. പിന്നാലെ നാലാം ഓവറിൽ അഭിഷേക് ശർമയും (9) പുറത്ത്. പിന്നാലെ തകർത്തടിച്ച രാഹുൽ ത്രിപാഠിക്ക് പക്ഷേ ഒമ്പത് പന്തുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. ഹെെദരാബാദിനായി ക്യാപ്‌റ്റൻ എയ്‌ദൻ മാർക്രവും (40 പന്തിൽ 41) ഹെൻറിച്ച്‌ ക്ലാസെനും (20 പന്തിൽ 36) മാത്രമാണ്‌ പൊരുതിയത്‌. സ്‌കോർ: കൊൽക്കത്ത 9-171, ഹൈദരാബാദ്‌ 8-166.

More News

അദാലത്തിലൂടെ പരാതികള്‍ക്കു സുതാര്യമായും വേഗത്തിലും പരിഹാരം കാണും: വീണ ജോർജ്

അദാലത്തിലൂടെ പരാതികള്‍ക്കു സുതാര്യമായും വേഗത്തിലും പരിഹാരം കാണും: വീണ ജോർജ്

കേരള സ്റ്റോറിയെക്കുറിച്ച് മാല പാര്‍വ്വതി

കേരള സ്റ്റോറിയെക്കുറിച്ച് മാല പാര്‍വ്വതി

'ദി സൗണ്ട് ഓഫ് മ്യൂസിക്' ഇന്ത്യയിൽ അവതരിപ്പിച്ച് നിത അംബാനി

'ദി സൗണ്ട് ഓഫ് മ്യൂസിക്' ഇന്ത്യയിൽ അവതരിപ്പിച്ച് നിത അംബാനി

സുപ്രിയാ സുലേ എന്‍സിപി അധ്യക്ഷ ആയേക്കും

സുപ്രിയാ സുലേ എന്‍സിപി അധ്യക്ഷ ആയേക്കും

ആതിരയുടെ ആത്മഹത്യ; പ്രതി അരുൺ വിദ്യാധരൻ ആത്മഹത്യ ചെയ്ത നിലയിൽ

ആതിരയുടെ ആത്മഹത്യ; പ്രതി അരുൺ വിദ്യാധരൻ ആത്മഹത്യ ചെയ്ത നിലയിൽ