അതിവേഗ റണ്‍ വേട്ടയില്‍ സച്ചിൻ്റെ റെക്കോർഡ് മറികടന്ന് കോഹ്ലി
- IndiaGlitz, [Friday,October 20 2023] Sports News
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 26,000 റൺസ് തികയ്ക്കുന്ന താരമായി വിരാട് കോഹ്ലി. അതിവേഗ റണ്‍ വേട്ടയില്‍ സച്ചിൻ്റെ റെക്കോര്‍ഡാണ് കോഹ്ലി മറികടന്നത്. 510 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നു 567 ഇന്നിങ്സുകള്‍ കളിച്ചാണ് കോഹ്ലി 26,000 പിന്നിട്ടത്. സച്ചിന് 600 ഇന്നിങ്സുകളില്‍ നിന്നായിരുന്നു ഈ നേട്ടത്തിലെത്തിയത്. ബംഗ്ലാദേശിനെതിരെ 77 റണ്‍സ് നേടിയതോടെയാണ് കോഹ്ലിയുടെ ചരിത്ര നേട്ടം. ക്രിക്കറ്റിലെ 78ാം സെഞ്ചുറിയാണ് കിങ് സ്വന്തമാക്കിയത്. കളിയിലെ താരമായി മാറാനും വിരാടിന് സാധിച്ചു.
ഏകദിനത്തില്‍ 48ാം സെഞ്ച്വറിയാണ് ബംഗ്ലാദേശിനെതിരെ 103 റണ്‍സെടുത്ത കോഹ്ലി നേടിയത്. ഏകദിനത്തില്‍ സച്ചിന്റെ അടുത്ത റെക്കോര്‍ഡിനും തൊട്ടരികില്‍ എത്തി നിൽക്കുകയാണ് കോഹ്ലി. ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറിയെന്ന സച്ചിൻ്റെ റെക്കേര്ഡിനൊപ്പം എത്താന്‍ തരത്തിന് ഒറ്റ സെഞ്ച്വറി കൂടി മതി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സച്ചിൻ്റെ പേരിലാണ്. 34,357 റണ്‍സ്. രണ്ടാം സ്ഥാനത്ത് മുന്‍ ശ്രീലങ്കന്‍ നായകനും ഇതിഹാസ താരവുമായ കുമാര്‍ സംഗക്കാര. 28,016 റണ്‍സ്. മൂന്നാം സ്ഥാനത്ത് മുന്‍ ഓസീസ് നായകനും ഇതിഹാസവുമായ റിക്കി പോണ്ടിങ്. 27,483 റണ്‍സ്. പട്ടികയില്‍ 26,026 റണ്‍സുമായി നാലാമനായി വിരാട് കോഹ്ലിയും.