കോഹ്‌ലിയും ഗംഭീറും ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയതിന് ബിസിസിഐ പിഴ ചുമത്തി
- IndiaGlitz, [Tuesday,May 02 2023] Sports News
ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്റസും ആര്‍സിബിയും തമ്മിലുള്ള പോരാട്ടത്തിന് ശേഷം വിരാട് കോഹ്ലിയും ഗൗതം ഗംഭീറും തമ്മില്‍ രൂക്ഷമായ വാക്കേറ്റം. പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് കോഹ്ലിയും ഗംഭീറും മാച്ച്ഫീയുടെ 100 ശതമാനം അടയ്ക്കണം. മത്സരം കഴിഞ്ഞ് പവലിയനിലേക്ക് തിരിച്ചു പോകുമ്പോള്‍ ഇരുവരും ഹസ്തദാനം ചെയ്തത് അനിഷ്ടത്തോടെയായിരുന്നു. സീസണില്‍ നേരത്തെ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ആര്‍സിബിയെ തട്ടകത്തില്‍ തോല്‍പ്പിക്കാന്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് സാധിച്ചിരുന്നു. ഇതിന് ശേഷം ഗൗതം ഗംഭീര്‍ ആര്‍സിബി ആരാധകരെ പരിഹസിക്കുന്ന രീതിയില്‍ വായില്‍ വിരല്‍ വെച്ച് കാണികളോട് നിശബ്ദാനാവാന്‍ ആവിശ്യപ്പെട്ടിരുന്നു. ഇത് അന്ന് വലിയ ചര്‍ച്ചയാവുകയും ചെയ്തു. ഇപ്പോള്‍ അവസരം ലഭിച്ചപ്പോള്‍ കോലി അതിന് മറുപടി നല്‍കുകയും ചെയ്തു. ആര്‍സിബിക്കെതിരായ ആദ്യ മത്സരത്തിന് ശേഷം ഗംഭീര്‍ നടത്തിയ ആഘോഷമാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പ്രധാന കാരണം. ബംഗളൂരുവിലെ ആരാധകരോട് വായടക്കൂവെന്ന തരത്തില്‍ ഗംഭീര്‍ ആംഗ്യം കാട്ടിയത് സ്വാഭാവികമായും ആര്‍സിബി ആരാധകരെ പ്രകോപിപ്പിക്കും. ഇതിന്റെ ബാക്കിയായാണ് ഇപ്പോള്‍ നടന്ന വാക്കേറ്റം.