കോഹിനൂർ നായിക അപർണ വിനോദ് വിവാഹിതയായി
- IndiaGlitz, [Wednesday,February 15 2023]
നടി അപർണ വിനോദ് വിവാഹിതയായി. റിനില്‍ രാജ് പി കെ എന്നാണ് വരൻ്റെ പേര്. കോഴിക്കോട് സ്വദേശിയാണ് റിനിൽ രാജ്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. കഴിഞ്ഞ ഒക്ടോബറിൽ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതിൻ്റെ ചിത്രങ്ങൾ അപർണ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. 2015 ൽ പുറത്തിറങ്ങിയ 'ഞാൻ നിന്നോട് കൂടെയുണ്ട്' എന്ന ചിത്രത്തിലൂടെയാണ് അപർണ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഇളയദളപതിയുടെ ഭൈരവയിൽ വിജയരാഘൻ്റെ മകളായി അപർണ തമിഴ് ചലച്ചിത്രത്തിലും അരങ്ങേറി. അപർണ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് വിജയ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഭൈരവ എന്ന സിനിമയിൽ ആയിരുന്നു. നടിയുടെ രണ്ടാമത്തെ മലയാള ചിത്രം ആയിരുന്നു വിനോദ ഗോവിന്ദ് സംവിധാനം ചെയ്ത കോഹിനൂർ. ചിത്രത്തിൽ ആസിഫ് അലിക്കൊപ്പം നായികയായി അഭിനയിച്ചു. 2021ൽ റിലീസ് ചെയ്ത നടുവൻ ആണ് അപർണ അവസാനം അഭിനയിച്ച ചിത്രം.