കൊടിക്കുന്നിൽ സുരേഷിനെ അറസ്റ്റ് ചെയ്തു

  • IndiaGlitz, [Wednesday,June 07 2023]

നെല്ലുവില നൽകാത്തതിൽ പ്രതിഷേധിച്ച് കുട്ടനാട്ടിൽ മന്ത്രിതല അദാലത്ത് വേദിയിലേയ്ക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷത്തെ തുടർന്ന് കൊടിക്കുന്നിൽ സുരേഷിനെ അറസ്റ്റ് ചെയ്തു. ഇന്ന് പതിനൊന്ന് മണിയോടെയാണ് പ്രവർത്തകർ അദാലത്ത് നടക്കുന്ന വേദിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്. പ്രതിഷേധക്കാർക്കു നേരെ പൊലീസ് ലാത്തി വീശി. യുഡിഎഫ് നേതാക്കൾക്കു പരുക്കേറ്റു. കൊടിക്കുന്നിലിനെ പൊലീസ് പിടിച്ചു തള്ളി. ഉന്തിലും തള്ളിലും പെട്ട് അമ്പലപ്പുഴ ഡിവൈഎസ്പി ബിജു വി.നായർ താഴെ വീണു കൈക്കു പരുക്കേറ്റു.

പൊലീസ് ബാരിക്കേഡ് വച്ചു തടഞ്ഞപ്പോൾ സമരക്കാർ തള്ളിക്കയറാൻ ശ്രമിച്ചു. തുടർന്നു പൊലീസ് ലാത്തി വീശുകയായിരുന്നു. കോൺ​ഗ്രസ് പ്രവർത്തകർ ഉയർത്തുന്ന പ്രധാന ആരോപണം നെല്ല് സംഭരിച്ച വകയിൽ ഇപ്പോഴും കർഷകർത്ത് 700 കോടിയാണ് നൽകാനുള്ളത് എന്നാണ്. പലരും വട്ടിപ്പലിശക്ക് വായ്പ എടുത്ത് കൃഷിയിറക്കിയവർ പട്ടിണിയിലാണ്. മാത്രമല്ല അടുത്ത കൃഷിയിറക്കേണ്ട സമയമായി. അതിനുള്ള പണം പോലും കർഷകരുടെ കൈവശമില്ല. കർഷകരോട് കടം പറഞ്ഞ് മുഖ്യമന്ത്രി വിദേശത്ത് ഉല്ലസിക്കാൻ പോകുന്നു. അത് അനുവദിക്കാൻ കഴിയില്ല. ആദ്യം പണം തരൂ, എന്നിട്ട് മതി വിദേശ യാത്ര എന്ന് ആവശ്യപ്പെട്ടായിരുന്നു കോൺ​ഗ്രസ് പ്രവർത്തകർ താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തിയത്.

More News

എസി മിലാന്‍ താരം ഇബ്രാഹിമോവിച്ച് പടിയിറങ്ങി

എസി മിലാന്‍ താരം ഇബ്രാഹിമോവിച്ച് പടിയിറങ്ങി

'ആദിപുരുഷ്' ട്രെയ്‌ലർ എത്തി

'ആദിപുരുഷ്' ട്രെയ്‌ലർ എത്തി

ശ്രദ്ധ സതീഷിൻ്റെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും

ശ്രദ്ധ സതീഷിൻ്റെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും

ഗുസ്തി താരങ്ങളുമായി ചർച്ച നടത്തി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ

ഗുസ്തി താരങ്ങളുമായി ചർച്ച നടത്തി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ

'സാധനം എടുക്ക്' എന്ന് പറഞ്ഞ് കടന്നു കയറി പരിശോധന: പരാതി നൽകി സംവിധായകൻ

'സാധനം എടുക്ക്' എന്ന് പറഞ്ഞ് കടന്നു കയറി പരിശോധന: പരാതി നൽകി സംവിധായകൻ