കൊച്ചി മുസിരിസ് ബിനാലെ; ഡിസംബർ 23 ലേക്ക് മാറ്റി
Send us your feedback to audioarticles@vaarta.com
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ കലാ പ്രദർശനമായ മുസരീസ് ബിനാലെ ഉദ്ഘാടനം ഈ മാസം 23 ലേക്ക് മാറ്റി. ഇന്ന് വൈകിട്ടാണ് ബിനാലെ ആരംഭിക്കേണ്ടിയിരുന്നത്, എന്നാൽ കനത്ത മഴയും മൻദൗസ് ചുഴലിക്കാറ്റും മൂലം ബിനാലെ മാറ്റിവയ്ക്കുകയാണുണ്ടായത്. കൂടാതെ ബിനാലെ നടക്കുന്ന വേദികളുടെ അറ്റകുറ്റപ്പണികൾ പൂർത്തി ആയിട്ടില്ലെന്നും സംഘാടകർ വാർത്താ കുറിപ്പിൽ പറഞ്ഞു.
കൊവിഡ് മൂലം കഴിഞ്ഞ വർഷങ്ങളിലൊന്നും ബിനാലെ നടന്നിരുന്നില്ല. 35 ൽ പരം രാജ്യങ്ങളിൽ നിന്നായി ഏതാണ്ട് 90 കലാകാരന്മാരാണ് ബിനാലെയുടെ അഞ്ചാം പതിപ്പിൽ പങ്കെടുക്കുന്നത്. 85 കലാസൃഷ്ടികൾ ആകും ബിനാലെയിൽ ഉണ്ടാകുക. ഇന്ത്യയിൽ നിന്നും 33 കലാകാരന്മാർ ആണ് പങ്കെടുക്കുന്നത്. ഇതിൽ പത്ത് പേർ മലയാളികളാണ്. തിരക്ക് ഒഴിവാക്കുന്നതിനായി ബുക്ക് മൈ ഷോ വഴി ടിക്കറ്റെടുക്കാനുള്ള സൗകര്യം ബിനാലെ സംഘാടകർ ഇക്കുറി ഒരുക്കിയിട്ടുണ്ട്.
Follow us on Google News and stay updated with the latest!
Comments