കൊച്ചി മുസിരിസ് ബിനാലെ; ഡിസംബർ 23 ലേക്ക് മാറ്റി

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ കലാ പ്രദർശനമായ മുസരീസ് ബിനാലെ ഉദ്ഘാടനം ഈ മാസം 23 ലേക്ക് മാറ്റി. ഇന്ന് വൈകിട്ടാണ് ബിനാലെ ആരംഭിക്കേണ്ടിയിരുന്നത്, എന്നാൽ കനത്ത മഴയും മൻദൗസ് ചുഴലിക്കാറ്റും മൂലം ബിനാലെ മാറ്റിവയ്ക്കുകയാണുണ്ടായത്. കൂടാതെ ബിനാലെ നടക്കുന്ന വേദികളുടെ അറ്റകുറ്റപ്പണികൾ പൂ‍ർത്തി ആയിട്ടില്ലെന്നും സംഘാടക‍‌ർ വാർത്താ കുറിപ്പിൽ പറഞ്ഞു.

കൊവിഡ് മൂലം കഴിഞ്ഞ വ‍ർഷങ്ങളിലൊന്നും ബിനാലെ നടന്നിരുന്നില്ല. 35 ൽ പരം രാജ്യങ്ങളിൽ നിന്നായി ഏതാണ്ട് 90 കലാകാരന്മാരാണ് ബിനാലെയുടെ അഞ്ചാം പതിപ്പിൽ പങ്കെടുക്കുന്നത്. 85 കലാസൃഷ്ടികൾ ആകും ബിനാലെയിൽ ഉണ്ടാകുക. ഇന്ത്യയിൽ നിന്നും 33 കലാകാരന്മാർ ആണ് പങ്കെടുക്കുന്നത്. ഇതിൽ പത്ത് പേ‍ർ മലയാളികളാണ്. തിരക്ക് ഒഴിവാക്കുന്നതിനായി ബുക്ക് മൈ ഷോ വഴി ടിക്കറ്റെടുക്കാനുള്ള സൗകര്യം ബിനാലെ സംഘാടക‍ർ ഇക്കുറി ഒരുക്കിയിട്ടുണ്ട്.

More News

പി.ടി. ഉഷ- ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷ

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷയായി പി.ടി. ഉഷയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു.

നെയ്മര്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചേക്കുമെന്ന് സൂചന

നെയ്മര്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചേക്കുമെന്ന് സൂചന.

പ്രതിഫല വിവാദം: ബാലയെ പിന്തുണച്ച് നടി അഞ്ജലി അമീർ

പ്രതിഫല വിവാദം: ബാലയെ പിന്തുണച്ച് നടി അഞ്ജലി അമീർ രംഗത്തെത്തി.

IFFK 2022 ചലച്ചിത്രമേളയിൽ 'അറിയിപ്പി'ൻ്റെ ആദ്യ പ്രദർശനം ഇന്ന്

IFFK 2022 ചലച്ചിത്രമേളയിലെ രണ്ടാം ദിവസമായ ഇന്ന് മത്സര വിഭാഗത്തിൽ മൂന്ന് ചിത്രങ്ങൾ.

വിവാഹത്തലേന്ന് സെൽഫി എടുക്കുന്നതിനിടെ പ്രതിശ്രുതവധുവരന്മാർക്ക് അപകടം

സെൽഫി എടുക്കുന്നതിനിടെ ഇന്ന് വിവാഹിതയാകേണ്ട പ്രതിശ്രുത വധു പാറക്കുളത്തിൽ വീണു. പ്രതിശ്രുത വരൻ കൂടെ ചാടി.