'കിഷ്ക്കിന്ധാകാണ്ഡം': ആസിഫ് അലിയും നിഷാനും വീണ്ടും ഒന്നിക്കുന്നു
Send us your feedback to audioarticles@vaarta.com
ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന കിഷ്ക്കിന്ധാകാണ്ഡം എന്ന ചിത്രത്തിലൂടെ ആസിഫ് അലിയും നിഷാനും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിലെ ഒരു സുപ്രധാനമായ കഥാപാത്രത്തെയാണ് നിഷാൻ അവതരിപ്പിക്കുന്നത്. ഇതിലെ കഥാപാത്രം നിഷാനെ വീണ്ടും മലയാള സിനിമാ പ്രേക്ഷകർക്കിടയിലേക്ക് ശക്തമായി കടന്നു വരുവാനുള്ള അവസരത്തിന് വഴിയൊരുക്കുന്നതാണ്. 11 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആസിഫ് അലിയും നിഷാനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ശ്യാമപ്രസാദിൻ്റെ ‘ഋതു’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഇരുവരുടെയും അരങ്ങേറ്റം.
ചേർപ്പുളശ്ശേരിയിലെ വെള്ളിനേഴിയിലുള്ള ഒളപ്പമണ്ണ മനയിലായിരുന്നു ആസിഫ് അലിയും ഒത്തുള്ള നിഷാൻ്റെ രംഗങ്ങൾ ചിത്രീകരിച്ചത്. ഏറെ ഇടവേളക്ക് ശേഷം പഴയ ചങ്ങാതിമാരുടെ കണ്ടുമുട്ടൽ ഇരുവർക്കും ഏറെ സന്തോഷം പകരുന്നതായിരുന്നു. ഇരുവരും ആലിംഗനം ചെയ്ത് സന്തോഷം പങ്കിടുകയുണ്ടായി. അപർണ്ണ ബാലമുരളി, വിജയ രാഘവൻ, ജഗദീഷ്, നിഴൽ കൾ രവി, മേജർ രവി, വൈഷ്ണവിരാജ്, കൃഷ്ണൻ ബാലകൃഷ്ണൻ എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. തിരക്കഥ, ഛായാഗ്രഹണം രാഹുൽ രമേശ് ആണ്. ഗുഡ് വിൽ എൻ്റെർടെൻമെൻറ്റിൻ്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒളപ്പമണ്ണ മന, ധോണി, ഹൈദ്രാബാദ്, ജാർഖണ്ഡ് എന്നിവിടങ്ങളിലായി പൂർത്തിയാകും.
Follow us on Google News and stay updated with the latest!
Comments
- logoutLogout