നിഗൂഢതകളുമായി 'കിർക്കൻ' ട്രെയിലർ എത്തി

  • IndiaGlitz, [Wednesday,July 19 2023]

നവാഗതനായ ജോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രം 'കിർക്കൻ'ൻ്റെ ട്രെയിലർ റിലീസായി. സലിം കുമാർ, ജോണി ആന്റണി, മഖ്‌ബൂൽ സൽമാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഒരു കൊലപാതകവും തുടർന്നുള്ള കേസ് അന്വേഷണവുമാണ് ചിത്രം പറയുന്നത്. അപ്പാനിശരത്ത്, വിജയരാഘവൻ, കനികുസൃതി, അനാർക്കലി മരിക്കാർ, മീരാ വാസുദേവ്, ജാനകി മേനോൻ, ശീതൾ ശ്യാം എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

മാമ്പ്ര സിനിമാസിൻ്റെ ബാനറിൽ മാത്യു മാമ്പ്രയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഔൾ മീഡിയ എന്റർടെയ്മെൻസിൻ്റെ ബാനറിൽ അജിത് നായർ, ബിന്ദിയ അജീഷ്, രമ്യ ജോഷ് എന്നിവരാണ് സഹ നിർമാതാക്കൾ. ഛായാഗ്രഹണം: ഗൗതം ലെനിൻ, ചിത്ര സംയോജനം രോഹിത് വി.എസ്.വാര്യത്താണ്. ജ്യോതിഷ് കാശി, ആർ ജെ അജീഷ് സാരംഗി, സാഗർ ഭാരതീയം എന്നിവരുടെ വരികൾക്ക് മണികണ്ഠൻ അയ്യപ്പയാണ് സംഗീതവും പശ്ചാത്തല സംഗീതവും പകർന്നിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട എന്നീ നാല് ഭാഷകളിൽ ആയാണ് ചിത്രം ഒരുങ്ങുന്നത്. ജൂലൈ 21ന് ചിത്രം റിലീസിന് എത്തും.