കിംഗ് ഓഫ് കൊത്ത: ഡബ്ബിങ് പൂർത്തിയായി
Send us your feedback to audioarticles@vaarta.com
ഓണത്തിന് തീയേറ്ററുകളിളിൽ എത്തുന്ന ദുൽഖർ സൽമാൻ നായകനായി അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്തയുടെ ഡബ്ബിങ് പൂർത്തിയായി. ശേഷം ഷോബി തിലകൻ തൻ്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. "ഇത് ഗാന്ധി ഗ്രാമമല്ല, കൊത്തയാണ്, എൻ്റെ മകൻ്റെ സാമ്രാജ്യം. ഇവിടെ അവന്‍ പറയുമ്പോൾ രാത്രി, അവന്‍ പറയുമ്പോൾ പകൽ, പകലുകൾ രാത്രികളാക്കി രാത്രികൾ പകലുകളാക്കി അവനിത് പടുത്തുയർത്തി. പട്ടാഭിഷേകത്തിനുള്ള മിനുക്കു പണികൾ അണിയറയിൽ നടക്കുന്നു" എന്നാണ് ഷോബി തിലകൻ പങ്കു വച്ചിട്ടുള്ളത്.
ദുൽഖർ അഭിനയിക്കുന്ന കഥാപാത്രത്തിൻ്റെ അച്ഛനായിട്ടാണ് ആയിട്ടാണ് ഷോബി തിലകൻ എത്തുന്നത്. കൂടാതെ ഷബീർ കല്ലറക്കൽ, തമിഴ് താരം പ്രസന്ന, ഐശ്വര്യാ ലക്ഷ്മി, നൈലാ ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ശാന്തി കൃഷ്ണ, വടചെന്നൈ ശരൺ, അനിഖാ സുരേന്ദ്രൻ എന്നിവരും അഭിനയിക്കുന്നു. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസും ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം. ഛായാഗ്രഹണം നിമീഷ് രവി, സംഘട്ടനം: രാജശേഖർ, സ്ക്രിപ്റ്റ്: അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ: നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ്, മേക്കപ്പ്: റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, സ്റ്റിൽ: ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, മ്യൂസിക്: സോണി മ്യൂസിക്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com