'ഖുഷി': ടൈറ്റില്‍ സോങ്ങ് പുറത്ത്

  • IndiaGlitz, [Saturday,July 29 2023]

സാമന്തയും വിജയ് ദേവര കൊണ്ടയും ഒന്നിക്കുന്ന ചിത്രമായ 'ഖുഷി' യിലെ ടൈറ്റില്‍ ഗാനം റിലീസായി. യുട്യൂബിലും മറ്റ് ഓഡിയോ സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകളിലും റിലീസായ ഗാനത്തിനു മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. 'ഖുഷി'യിലെ മുന്‍പ് പുറത്തിറങ്ങിയ 'എന്‍ റോജാ നീയേ', 'ആരാധ്യ' എന്നീ ഗാനങ്ങള്‍ ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. യുട്യൂബില്‍ നൂറു മില്യണോളം വ്യൂസാണ് രണ്ടു ഗാനങ്ങളും കൂടി നേടിയത്.

മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സെപ്തംബര്‍ 1 ന് 'ഖുഷി' തിയേറ്ററുകളില്‍ എത്തും. ശിവ നിര്‍വാണയാണ് ചിത്രത്തിൻ്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവരാണ് നിര്‍മ്മാണം. ഹിഷാം അബ്ദുള്‍ വഹാബ് ആണ് 'ഖുഷി' യ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

More News

പുരാവസ്‌തു തട്ടിപ്പ് കേസ്: മുൻ ഡിഐജി എസ് സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും

പുരാവസ്‌തു തട്ടിപ്പ് കേസ്: മുൻ ഡിഐജി എസ് സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും

നടി ശോഭനയുടെ ചെന്നൈയിലെ വീട്ടിൽ മോഷണം

നടി ശോഭനയുടെ ചെന്നൈയിലെ വീട്ടിൽ മോഷണം

ഷാരുഖ് ഖാനും ആറ്റ്‌ലിക്കും കത്തുമായി 'ധവാന്‍' സംവിധായകന്‍

ഷാരുഖ് ഖാനും ആറ്റ്‌ലിക്കും കത്തുമായി 'ധവാന്‍' സംവിധായകന്‍

മലയാളത്തിൻ്റെ കുഞ്ഞിക്കയ്ക്ക് ഇന്ന് പിറന്നാൾ സുദിനം

മലയാളത്തിൻ്റെ കുഞ്ഞിക്കയ്ക്ക് ഇന്ന് പിറന്നാൾ സുദിനം

ജലധാര പമ്പ്സെറ്റ് സിൻസ് 1962: സ്നീക്ക് പീക്ക് പുറത്തിറങ്ങി

ജലധാര പമ്പ്സെറ്റ് സിൻസ് 1962: സ്നീക്ക് പീക്ക് പുറത്തിറങ്ങി