'ഖജുരാഹോ ഡ്രീംസ്' ടീസർ ഫഹദ് ഫാസിൽ പുറത്തിറങ്ങി

  • IndiaGlitz, [Tuesday,April 11 2023]

നവാഗതനായ മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം ഖജുരാഹോ ഡ്രീംസിൻ്റെ ടീസർ പുറത്തിറങ്ങി. അർജുൻ അശോകൻ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിൻ്റെ ബാനറില്‍ എം.കെ. നാസറാണ് നിര്‍മ്മിക്കുന്നത്. ധ്രുവന്‍, അതിഥി രവി എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കോമഡി പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ ശക്തമായൊരു സാമൂഹിക പ്രശ്നം കൂടി ചര്‍ച്ച ചെയ്യുന്നുണ്ട്. മലയാള സിനിമയില്‍ ഇതുവരെ കാണാത്ത ലൊക്കേഷനുകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മധ്യപ്രദേശിലെ പ്രസിദ്ധ ക്ഷേത്രമായ ഖജുരാഹോ ക്ഷേത്രവും ചിത്രത്തിലെ സുപ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ്. സൗഹൃദത്തിൻ്റെ കൂടി കഥയാണ് ചിത്രം പറയുന്നത്. അഞ്ച് സുഹൃത്തുക്കളുടെ ആത്മബന്ധവും ഇവര്‍ നടത്തുന്ന റോഡ് ട്രിപ്പുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലമാവുന്നത്.

സച്ചി - സേതു കൂട്ടുകെട്ടിലെ സേതുവിൻ്റെതാണ് ചിത്രത്തിൻ്റെ തിരക്കഥ. സുപ്പര്‍ ഹിറ്റ് ഗാനങ്ങളിലുടെ മലയാളികളുടെ ഹൃദയം കവര്‍ന്ന ഗോപിസുന്ദറാണ് ചിത്രത്തിൻ്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. ബോളിവുഡ് താരം രാജ് അർജുൻ, ജോണി ആന്റണി, ചന്തുനാഥ്, സോഹന്‍ സീനുലാല്‍, സാദിഖ്, വര്‍ഷാ വിശ്വനാഥ്, നൈന സർവ്വാർ, രക്ഷ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രദീപ് നായര്‍ ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. ഹരിനാരായണന്റെതാണ് വരികള്‍. കലാസംവിധാനം: മോഹന്‍ ദാസ്, മേക്കപ്പ് കോസ്റ്റ്യൂം ഡിസൈന്‍: അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: പ്രതാപന്‍ കല്ലിയൂര്‍, സിന്‍ജോ ഒറ്റത്തൈക്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബാദുഷ, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്, ഫോട്ടോ: ശ്രീജിത്ത് ചെട്ടിപ്പിടി.

More News

D M Production House ൻ്റെ ബാനറില്‍ ഷിജി മുഹമ്മദും *തിയ്യാമ്മ പ്രൊഡക്ഷൻസും ചേർന്നു നിര്‍മ്മിക്കുന്ന *ആക്ഷൻ ത്രില്ലർ ചിത്രമായ പോയിൻ്റ് റേഞ്ച്; 'തച്ചക്ക് മച്ചക്ക്' ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

D M Production House ൻ്റെ ബാനറില്‍ ഷിജി മുഹമ്മദും *തിയ്യാമ്മ പ്രൊഡക്ഷൻസും ചേർന്നു നിര്‍മ്മിക്കുന്ന *ആക്ഷൻ ത്രില്ലർ ചിത്രമായ പോയിൻ്റ് റേഞ്ച്; 'തച്ചക്ക് മച്ചക്ക്' ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

അഖിൽ അക്കിനേനിയുടെ പാൻ ഇന്ത്യൻ ചിത്രം ഏജൻറ് ഏപ്രിൽ 28ന് റിലീസ്; അഖിലിൻ്റെ പിറന്നാൾ ദിനത്തിൽ അടിപൊളി പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

അഖിൽ അക്കിനേനിയുടെ പാൻ ഇന്ത്യൻ ചിത്രം ഏജൻറ് ഏപ്രിൽ 28ന് റിലീസ്; അഖിലിൻ്റെ പിറന്നാൾ ദിനത്തിൽ അടിപൊളി പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

മമ്മൂട്ടി - ഡീനോ ഡെന്നിസ് ചിത്രം ബസൂക . തീയേറ്റർ ഓഫ് ഡ്രീംസും സരിഗമയും ചേർന്ന് നിർമിക്കുന്ന ചിത്രം ബിഗ് ബഡ്ജറ്റ് ത്രില്ലർ

മമ്മൂട്ടി - ഡീനോ ഡെന്നിസ് ചിത്രം "ബസൂക". തീയേറ്റർ ഓഫ് ഡ്രീംസും സരിഗമയും ചേർന്ന് നിർമിക്കുന്ന ചിത്രം ബിഗ് ബഡ്ജറ്റ് ത്രില്ലർ

'പ്രോജക്ട് കെ - ഫ്രം സ്ക്രാച്ച് എപ്പിസോഡ് 2' ; പ്രഭാസ് ചിത്രത്തിൻ്റെ ആകാംഷയുണർത്തുന്ന വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ

'പ്രോജക്ട് കെ - ഫ്രം സ്ക്രാച്ച് എപ്പിസോഡ് 2' ; പ്രഭാസ് ചിത്രത്തിൻ്റെ ആകാംഷയുണർത്തുന്ന വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ

ഫോട്ടോ എടുത്താൽ‌ സെൽഫോൺ തകർക്കുമെന്ന് നയൻ‌താര

ഫോട്ടോ എടുത്താൽ‌ സെൽഫോൺ തകർക്കുമെന്ന് നയൻ‌താര