വിമർശനങ്ങളോട് പ്രതികരിച്ച് കെ ജി ജോർജിൻ്റെ ഭാര്യ സെൽമ

  • IndiaGlitz, [Tuesday,September 26 2023]

സംവിധായകൻ കെ ജി ജോർജ് അന്തരിച്ചെന്ന വാർത്ത എത്തിയതു മുതൽ അദ്ദേഹത്തിൻ്റെ കുടുംബത്തിന് നേരെ വിമർശനമുയർന്നിരുന്നു. കെ ജി ജോർജിനെ അദ്ദേഹത്തിൻ്റെ കുടുംബം നന്നായി പരിപാലിച്ചില്ലെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സെൽമ ജോർജ് തന്നെ രംഗത്തത്തി. താൻ ഗോവയിൽ സുഖവാസത്തിനു പോയതല്ലെന്നും മകൻ്റെ കൂടെ പോയതന്നെനും വിശദമാക്കുകയാണ് സെൽമ.

കെ ജി ജോർജിന് സ്‌ട്രോക് ഉണ്ടായി തളർന്നതിനാൽ ഒറ്റക്ക് നോക്കാൻ കഴിയാത്ത കൊണ്ട് വയോജന കേന്ദ്രത്തിൽ ആക്കുകയായിരുന്നു, ജോർജ് ഒരു നല്ല സിനിമാക്കാരൻ മാത്രമല്ല ഒരു നല്ല ഭർത്താവ് കൂടി ആയിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു. മകൾ ദോഹയിലും മകൻ ഗോവയിലും ആയതിനാൽ ഇവിടെ ഒറ്റക്ക് നില്ക്കാൻ കഴിയാത്തത് കൊണ്ട് മകൻ്റെ കൂടെ പോവുക ആയിരുന്നു. 'സിഗ്നേച്ചർ' എന്ന സ്ഥാപനത്തിൽ അദ്ദേഹത്തെ കൊണ്ട് ചെന്ന് ആക്കിയത് അവിടെ ഡോക്ടർമാരും നഴ്സുമാരും ഫിസിയോതെറാപ്പിയും അടക്കം അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഉള്ളതിനാലാണ്. നല്ല സ്ഥലമാണെന്നു തോന്നിയതു കൊണ്ട് മാത്രമാണ് അവിടെ ആക്കിയത്. അദ്ദേഹം ഒരുപാട് നല്ല സിനിമകളുണ്ടാക്കി. പക്ഷേ അഞ്ചു കാശുണ്ടാക്കിയില്ല. അതാണ് ഞങ്ങളുടെ വിഷമം. പക്ഷേ എല്ലാവരും എഴുതുന്നതും പറയുന്നതും തങ്ങൾ കാശെടുത്ത് അദ്ദേഹത്തെ കറിവേപ്പില കണക്ക് തള്ളി എന്നാണ് എന്നും അവർ പരിതപിച്ചു. തങ്ങൾക്ക് ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ല എന്നും സെൽമ പ്രതികരിച്ചു.