കേരളീയത്തിന് ഇന്ന് സമാപനം
Send us your feedback to audioarticles@vaarta.com
കേരള സർക്കാരിൻ്റെ കേരളപ്പിറവി ആഘോഷ പരിപാടിയായ ഒരാഴ്ച നീണ്ട കേരളീയത്തിന് ഇന്ന് സമാപനം. വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുക്കും.
കേരളീയം വൻ വിജയമെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ, ധൂർത്ത് ആരോപണം അവസാന ദിവസവും ആവർത്തിക്കുകയാണ് പ്രതിപക്ഷം. ചെലവിൻ്റെ ആദ്യ കണക്ക് 27 കോടി. അന്തിമ കണക്ക് വരമ്പോൾ ഇത് കുതിച്ചുയരുമെന്നാണ് പ്രതിപക്ഷ ആരോപണം. അസമയത്തെ ധൂർത്തെന്നാണ് പ്രതിപക്ഷത്തിൻ്റെ ആക്ഷേപം. അതേസമയം ചെലവിന്റെ കണക്ക് ഒരാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കും എന്നാണ് സര്ക്കാര് വാദം. കേരളീയത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം 3.30 മുതൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു അറിയിച്ചു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com