2024 ൽ കേരളം ദുബൈ പോലെയാകും: സജി ചെറിയാൻ
Send us your feedback to audioarticles@vaarta.com
അടുത്ത മൂന്ന് വര്‍ഷത്തിനകം ദുബായും സിംഗപ്പൂരും പോലെ ലോകത്തിലെ ഏറ്റവും വികസിത പ്രദേശമായി കേരളം മാറുമെന്ന് മന്ത്രി സജി ചെറിയാന്‍. പിണറായി സര്‍ക്കാര്‍ അത് ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്.
2024 ആകുമ്പോള്‍ പട്ടിണി കിടക്കുന്നവരില്ലാത്ത ലോകത്തെ ആദ്യത്തെ സംസ്ഥാനമാകും കേരളം എന്നും സജി ചെറിയാന്‍ അവകാശപ്പെട്ടു. നവകേരള സദസ്സിൻ്റെ സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അമേരിക്കയില്‍ അപ്പോഴും പട്ടിണി കിടക്കുന്നവരുണ്ടാകും. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ഇടത് മന്ത്രിസഭയിലെ ആര്‍ക്കെങ്കിലുമെതിരെ 10 പൈസയുടെ കടുംചായ മേടിച്ചു കുടിച്ചെന്നു പോലും പരാതിപ്പെടാന്‍ കഴിയുമോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. ലോകത്തിലെ മികച്ച സാമ്പത്തിക വളര്‍ച്ചയുള്ള സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. അതിന് മുന്നോടിയായാണ് നവകേരള സദസ്സ് എന്ന് മന്ത്രി പറഞ്ഞു.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments