'കേരള സ്റ്റോറി' കേരളത്തെ അധിക്ഷേപിക്കുന്ന ചിത്രം

  • IndiaGlitz, [Tuesday,May 09 2023]

ദി കേരള സ്റ്റോറി സിനിമ ബംഗാളില്‍ നിരോധിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്ത് ചിത്രം പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു. കേരള സ്റ്റോറി വളച്ചൊടിക്കപ്പെട്ട കഥയാണെന്നന്നും സംസ്ഥാനത്തെ സമാധാനാന്തരീക്ഷം നിലനിര്‍ത്താനാണ് നിരോധനമെന്നും മമത പറഞ്ഞു. ദി കേരള സ്റ്റോറിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ബംഗാള്‍ സര്‍ക്കാറിൻ്റെ നടപടി.

ആദ്യം അവര്‍ കശ്മീര്‍ ഫയലുകളുമായി വന്നു, ഇപ്പോള്‍ അത് കേരള സ്റ്റോറിയാണ്, പിന്നെ അവര്‍ ബംഗാള്‍ ഫയലുകള്‍ക്കായി പ്ലാന്‍ ചെയ്യുന്നു; മമത ബാനര്‍ജി പറഞ്ഞു. എന്തിനാണ് ബിജെപി വര്‍ഗീയ ലഹള ഉണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും മമത ചോദിച്ചു. അതേസമയം വിലക്കിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കേരള സ്റ്റോറിയുടെ നിര്‍മ്മാതാവ് വിപുല്‍ ഷാ പറഞ്ഞു. നിയമ വ്യവസ്ഥകള്‍ പ്രകാരം സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. നേരത്തെ തമിഴ്നാട്ടിൽ ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം നിലച്ചിരുന്നു.

More News

മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്‌കാരം മെസ്സിക്ക്

മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്‌കാരം മെസ്സിക്ക്

കൂടത്തായി കൂട്ടക്കൊലക്കേസ്: വീണ്ടും കൂറുമാറ്റം

കൂടത്തായി കൂട്ടക്കൊലക്കേസ്: വീണ്ടും കൂറുമാറ്റം

പഞ്ചാബ് കിങ്സിനെ അഞ്ച് വിക്കറ്റിനു വീഴ്ത്തി കൊൽക്കത്തക്ക് ജയം

പഞ്ചാബ് കിങ്സിനെ അഞ്ച് വിക്കറ്റിനു വീഴ്ത്തി കൊൽക്കത്തക്ക് ജയം

താനൂർ ബോട്ടപകടം: ബോട്ടുടമ നാസറിനെ കോഴിക്കോട് നിന്നും അറസ്റ്റു ചെയ്തു

താനൂർ ബോട്ടപകടം: ബോട്ടുടമ നാസറിനെ കോഴിക്കോട് നിന്നും അറസ്റ്റു ചെയ്തു

താനൂർ ദുരന്തം: ബോട്ട് ഉടമ നാസറിൻ്റെ വാഹനം പൊലീസ് പിടികൂടി

താനൂർ ദുരന്തം: ബോട്ട് ഉടമ നാസറിൻ്റെ വാഹനം പൊലീസ് പിടികൂടി