സ്വകാര്യ ബസുകള്ž 18 ന് സൂചനാ പണിമുടക്ക് നടത്തും

  • IndiaGlitz, [Wednesday,August 02 2017]

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ 18 ന് സൂചനാ പണിമുടക്ക് നടത്തും. മുഴുവന്‍ സ്വകാര്യ ബസുകളും സര്‍വീസ് നിര്‍ത്തിവെച്ച് പണിമുടക്കില്‍ പങ്കെടുക്കും. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് ഉള്‍പ്പെടെ ബസ്ചാര്‍ജ് വര്‍ധിപ്പിക്കുക, വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സെപ്തംബര്‍ 14 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടക്കുമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.