കേരള ജ്യോതി കേരള പ്രഭ കേരള ശ്രീ പുരസ്‌കാരങ്ങൾ ഇന്ന് വിതരണം ചെയ്യും
Send us your feedback to audioarticles@vaarta.com
വിവിധ മേഖലകളില്‍ സമൂഹത്തിന് സമഗ്ര സംഭാവനകള്‍ നല്‍കിയിട്ടുള്ള വിശിഷ്ട വ്യക്തികള്‍ക്കുള്ള കേരളാ പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും. എം ടി വാസുദേവന്‍ നായര്‍ കേരള ജ്യോതി പുരസ്‌കാരം ഏറ്റുവാങ്ങും. ഓംചേരി എന്‍ എന്‍ പിള്ള, ടി മാധവ മേനോന്‍, മമ്മൂട്ടി എന്നിവര്‍ കേരള പ്രഭയും ഏറ്റുവാങ്ങും. സത്യഭാമാദാസ് ബിജു, ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമന്‍, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എംപി പരമേശ്വരന്‍, വിജയലക്ഷ്മി മുരളീധരന്‍ പിള്ള എന്നിവര്‍ കേരള ശ്രീ പുരസ്‌കാരത്തിനും അര്‍ഹരായി. കേരള ജ്യോതി വര്‍ഷത്തില്‍ ഒരാള്‍ക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വര്‍ഷത്തില്‍ രണ്ട് പേര്‍ക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വര്‍ഷത്തില്‍ അഞ്ച് പേര്‍ക്കുമാണ് നല്‍കുന്നത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നത്. വൈകുന്നേരം നാല് മണിക്ക് രാജ്ഭവനില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. പത്മപുരസ്‌കാര മാതൃകയിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത പുരസ്‌കാരങ്ങളാണ് കേരള പുരസ്കാരങ്ങൾ.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com