അഞ്ചു വർഷമായി കേരളം കണക്കുകൾ നൽകിയിട്ടില്ല: നിർമ്മല സീതാരാമൻ

  • IndiaGlitz, [Tuesday,February 14 2023]

കേരളം കൃത്യസമയത്ത് രേഖകള്‍ ഹാജരാക്കാറില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഓഡിറ്റ് ചെയ്ത കണക്കുകള്‍ നല്‍കുമ്പോഴാണ് സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം അനുവദിക്കുന്നതെന്നും എന്നാല്‍ കേരളം അഞ്ചു വര്‍ഷമായിട്ട് കണക്കുകൾ നല്‍കിയിട്ടില്ലെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരമായി 5000 കോടിയോളം രൂപ ലഭിക്കാനുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ അതിൻ്റെ കാരണം എൻ കെ പ്രേമചന്ദ്രന്‍ എം പി ലോക്‌സഭയില്‍ ചോദിച്ചിപ്പോഴായിരുന്നു നിർമ്മല സീതാരാമൻ്റെ വിമർശനരൂപേണയുള്ള വിശദീകരണം. 2018 മുതല്‍ ഒരു വര്‍ഷം പോലും അക്കൗണ്ടന്റ് ജനറലിൻ്റെ അംഗീകാരമുള്ള ജിഎസ്ടി നഷ്ടപരിഹാരത്തിനുള്ള രേഖ കേരളം ഹാജരാക്കിയിട്ടില്ല. കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തും മുമ്പ് ആദ്യം കേരള സര്‍ക്കാരിനോട് ചോദിക്കാനും എൻ കെ പ്രേമചന്ദ്രനോട് നിര്‍മ്മല നിര്‍ദേശിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷൻ്റെ ശുപാർശ പ്രകാരം കേരളത്തിന്‌ ലഭിക്കേണ്ട വിഹിതം എല്ലാ വർഷവും കൃത്യമായി നൽകുന്നുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. അതേസമയം കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജി എസ് ടി നഷ്ടപരിഹാര കുടിശ്ശിക അനുവദിക്കുന്നില്ല എന്നും ഇതാണ് സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത് എന്നുമാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറയുന്നത്.

More News

മുഖ്യമന്ത്രിയുടെ അകമ്പടിവാഹനത്തിൻ്റെ അമിത വേഗം: റിപ്പോർട്ട് തേടി കോടതി

മുഖ്യമന്ത്രിയുടെ അകമ്പടിവാഹനത്തിൻ്റെ അമിത വേഗം: റിപ്പോർട്ട് തേടി കോടതി

കുഞ്ചാക്കോ ബോബൻ ചിത്രം പകലും പാതിരാവും മാർച്ച് 3ന് തിയറ്ററുകളിലേക്ക്

കുഞ്ചാക്കോ ബോബൻ ചിത്രം പകലും പാതിരാവും മാർച്ച് 3ന് തിയറ്ററുകളിലേക്ക്

അധിക നികുതി കൊടുക്കരുതെന്ന പ്രഖ്യാപനം പിൻവലിച്ച് കെ സുധാകരൻ

അധിക നികുതി കൊടുക്കരുതെന്ന പ്രഖ്യാപനം പിൻവലിച്ച് കെ സുധാകരൻ

ഫിഫ ദ ബെസ്റ്റ് പുരസ്‌കാര പ്രഖ്യാപനം ഫെബ്രുവരി 27 ന്

ഫിഫ ദ ബെസ്റ്റ് പുരസ്‌കാര പ്രഖ്യാപനം ഫെബ്രുവരി 27 ന്

ഒരു സിനിമയ്ക്കും ഈ ഗതി വരരുത്: വിൻസി അലോഷ്യസ്

ഒരു സിനിമയ്ക്കും ഈ ഗതി വരരുത്: വിൻസി അലോഷ്യസ്