ഐഎസ്എല്ലില്‍ അഞ്ചാം പോരാട്ടവും വിജയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ബംഗളൂരു എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് മിന്നും ജയം സ്വന്തമാക്കി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇതാദ്യമായാണ് ബ്ലാസ്റ്റേഴ്സ് തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ ജയിക്കുന്നത്. മത്സരത്തിലുടനീളം ബ്ലാസ്റ്റേഴ്‌സാണ് ആധിപത്യം പുലര്‍ത്തിയത്. എന്നാൽ ആദ്യം ഗോളടിച്ചത് ബംഗളൂരുവായിരുന്നു. പെനാൽട്ടിയിലൂടെ സുനിൽ ഛേത്രിയാണ് ടീമിനെ മുന്നിലെത്തിച്ചത്.

മാര്‍ക്കോ ലെസ്‌കോവിച്ച്, ദിമിത്രിയോസ് ഡയമന്റക്കോസ്, അപ്പോസ്‌തൊലോസ് ജിയാനു എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ചത്. ജംഷഡ്പൂരിനെ പരാജയപ്പെടുത്തിയതിൻെറ ആത്മവിശ്വാസത്തിൽ കടുത്ത ആക്രമണമാണ് ബെംഗളൂരുവിനെ കേരള ബ്ലാസ്റ്റേഴ്സ് അഴിച്ച് വിട്ടത്. 25ാം മിനിറ്റിലും 43ാം മിനിറ്റിലും 73ാം മിനിറ്റിലുമാണ് ബ്ലാസ്റ്റേഴ്സ് താരങ്ങൾ ബെംഗളൂരുവിൻെറ ഗോളടിച്ചത്.

More News

കൊച്ചി മുസിരിസ് ബിനാലെ; ഡിസംബർ 23 ലേക്ക് മാറ്റി

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ കലാ പ്രദർശനമായ മുസരീസ് ബിനാലെ ഉദ്ഘാടനം ഈ മാസം 23 ലേക്ക് മാറ്റി.

പി.ടി. ഉഷ- ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷ

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷയായി പി.ടി. ഉഷയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു.

നെയ്മര്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചേക്കുമെന്ന് സൂചന

നെയ്മര്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചേക്കുമെന്ന് സൂചന.

പ്രതിഫല വിവാദം: ബാലയെ പിന്തുണച്ച് നടി അഞ്ജലി അമീർ

പ്രതിഫല വിവാദം: ബാലയെ പിന്തുണച്ച് നടി അഞ്ജലി അമീർ രംഗത്തെത്തി.

IFFK 2022 ചലച്ചിത്രമേളയിൽ 'അറിയിപ്പി'ൻ്റെ ആദ്യ പ്രദർശനം ഇന്ന്

IFFK 2022 ചലച്ചിത്രമേളയിലെ രണ്ടാം ദിവസമായ ഇന്ന് മത്സര വിഭാഗത്തിൽ മൂന്ന് ചിത്രങ്ങൾ.