കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം പ്രൊഫസര്‍ എം.തോമസ് മാത്യുവിന്
- IndiaGlitz, [Thursday,December 22 2022]
മലയാള സാഹിത്യത്തിലെ പ്രശസ്ത നിരൂപകൻ പ്രൊഫസര്‍ എം.തോമസ് മാത്യുവിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം. 'ആശാൻ്റെ സീതായനം' എന്ന പഠന ഗ്രന്ഥത്തിനാണ് പുരസ്‌ക്കാരം. 'മാരാർ, ലാവണ്യാനുഭവത്തിൻ്റെ യുക്തിശില്പം' എന്ന ഗ്രന്ഥത്തിന് 2009 ൽ വയലാർ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
അധ്യാപകന്‍, വിവര്‍ത്തകന്‍, നിരൂപകന്‍ എന്നീ നിലകളിൽ തന്റേതായ സംഭാവനകൾ നൽകിയ അദ്ദേഹം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം, നിർവ്വാഹക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മാരാർ, ലാവണ്യാനുഭവത്തിൻ്റെ യുക്തിശില്പം, ദന്തഗോപുരത്തിലേക്ക് വീണ്ടും, എൻ്റെ വാൽമീകമെവിടെ, സാഹിത്യ ദർശനം, വാങ്മുഖം, ആത്മാവിൻ്റെ മുറിവുകൾ, സത്യം നിങ്ങളെ സ്വതന്ത്രരാക്കും, ന്യൂ ഹ്യൂമനിസം തുടങ്ങിയവ പ്രധാന കൃതികളാണ്.